ഒളിച്ചിരുന്ന് ഏതിര്‍ ടീമിന്റെ പരിശീലനം മനസ്സിലാക്കിയ ഫുട്‌ബോള്‍ കോച്ച് പിടിയില്‍!

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (10:10 IST)
PRO
PRO
ഒളിച്ചിരുന്ന് ഏതിര്‍ ടീമിന്റെ പരിശീലനം മനസ്സിലാക്കിയ ഫുട്‌ബോള്‍ കോച്ച് പിടിയിലായി. പ്രമുഖ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് ജനോവയുടെ യൂത്ത് ടീം കോച്ച് ലൂക്ക ഡി പ്രായാണ് പിടിയിലായത്.

ജനോവയുടെ ഏതിര്‍ ടീമായ സാംപ്‌ദോറിയയുടെ പരിശീലനമാണ് ലൂക്ക ഡി പ്രായ ഒളിച്ചിരുന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചത്. സംഭവം നാണക്കേടായതിനെ തുടര്‍ന്ന് ജനോവ ലൂക്ക ഡി പ്രായയെ പുറത്താക്കി.

ലൂക്ക ഡി പ്രായുടെ ഒളിഞ്ഞ് നോട്ടം ക്ലബ്ബിന്റെ അറിവോടെയല്ലെന്ന് ജനോവ ടീം മാനേജര്‍ ജോര്‍ജോ അജാസോന്‍ വ്യക്തമാക്കി. എളുപ്പം തിരിച്ചറിയാത്ത രീതിയില്‍ വസ്ത്രം ധരിച്ചായിരുന്നു ലൂക്കയുടെ ഒളിഞ്ഞ് നോട്ടം.

സാംപ്‌ദോറിയ പരിശീലനം നടത്തുന്ന മൈതാനത്തിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ലൂക്ക. ഒളിച്ചിരുന്ന ലൂക്കയെ സംശയം തോന്നിയ സാംപ്‌ദോറിയയുടെ ആരാധകരാണ് പിടികൂടിയത്.

വെബ്ദുനിയ വായിക്കുക