ഐഎം വിജയനും ജോണ്‍ പോള്‍ അഞ്ചേരിയും ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നു

Webdunia
വെള്ളി, 31 ജനുവരി 2014 (09:52 IST)
PTI
ഐഎം വിജയനും ജോണ്‍ പോള്‍ അഞ്ചേരിയും മുംബൈയില്‍ കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നു. സാന്താക്രൂസിലെ ലയണ്‍സ് ക്ലബ്ബ് ഓഫ് ബോംബെ വില്ലിങ്ടണ്‍ ക്രസന്റിന്റെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

മറ്റ് പ്രമുഖ താരങ്ങളായ ദിനേശ്‌നായര്‍, ഗോഡ്‌ഫ്രേ പെരേര, ജസിന്റോ ഡിസില്‍വ എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. ഇതിനായി ദിനേശ് നായരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അക്കാദമിയും രൂപവത്കരിച്ചിട്ടുണ്ട്.

സാന്താക്രൂസിലെ ലയണ്‍സ് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടായിരിക്കും പരിശീലനവേദി. പിന്നീട് നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപിക്കും. അണ്ടര്‍ 14, 17 വിഭാഗത്തിലായിരിക്കും കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുക.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 കുട്ടികളെ തിരഞ്ഞെടുത്തായിരിക്കും പരിശീലനത്തുടക്കം. പിന്നീട് ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. എ.എഫ്.സി. സര്‍ട്ടിഫിക്കറ്റ് ലഭിച്ച കോച്ചുകളായിരിക്കും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.