ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി ജപ്പാന് ഏഷ്യാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജപ്പാന് വിജയിച്ചത്.
ജപ്പാന് വേണ്ടി ഷിന്‍ജി കഗാവ ഇരട്ടഗോള്‍ നേടി. 28, 70 മിനിറ്റുകളിലായിരുന്നു ഷിന്‍ജി കഗാവ ഖത്തറിന്റെ വലകിലുക്കിയത്. 90-ാം മിനിറ്റില്‍ മസാഹികോ ഇനോഹയാണ് ജപ്പാന്റെ വിജയഗോള്‍ നേടിയത്.
പന്ത്രണ്ടാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ സോറിയ ക്വിന്റാനയും 63-ാം മിനിറ്റില്‍ ഫാബിയോ സെസാര്‍ മൊണ്ടേസിനുമാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. സെബാസ്റ്റ്യന്‍ ഓഫ്സൈഡില്‍ നിന്നാണ് ഗോള്‍ നേടിയതെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നുവെങ്കിലും റഫറി ഗോളനുവദിക്കുകയായിരുന്നു.