ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ അബുദാബി ഗ്രാന്റ് പ്രിയില്‍ റെഡ്ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം.
തോടെ ഒരു സീസണില്‍ തുടര്‍ച്ചയായി ഏഴു കിരീടം നേടുന്ന രണ്ടാമത്തെ വ്യക്തിയായി വെറ്റല്‍. 2004ല്‍ ഫെറാരിയുടെ മൈക്കല്‍ ഷൂമാക്കറാണ് ഏഴു കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയത്.
സഹ ഡ്രൈവറും പോള്‍ പൊസിഷനില്‍ ഒന്നാമനുമായ മാക് വെബ്ബറിനെ പിന്തള്ളിയാണ് വെറ്റല്‍ കിരീടം നേടിയത്.
55 ലാപ്പുകളിലായി 305 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 38മിനിറ്റ് 06 സെക്കന്റു കൊണ്ടാണ് വെറ്റല്‍ പൂര്‍ത്തിയാക്കിയത്. വെബ്ബറിനേക്കാള് 30 സെക്കന്‍ഡ് മുന്നിലായി വെറ്റല്‍ ഫിനിഷ് ചെയ്തു.