ഏഞ്ചലോ മാത്യൂസിന് സസ്പെന്‍ഷന്‍

ഞായര്‍, 14 ജൂലൈ 2013 (17:26 IST)
PRO
ലങ്കന്‍ ക്യാപ്ടന്‍ ഏഞ്ചലോ മാത്യൂസിനെ രണ്ട് ‌ഏകദിനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്ത്യയ്ക്കെതിരായ ത്രിരാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെ കുറഞ്ഞ റണ്‍ റേറ്റിന്റെ പേരിലാണ് മാത്യൂസിനെ സസ്പെന്‍ഡ് ചെയ്തത്.

ലങ്കന്‍ ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ വിധിച്ചിട്ടുണ്ട്. മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ഓവര്‍ പിന്നിലായിരുന്നു ലങ്ക. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്യൂസിന് പുറത്തിരിക്കേണ്ടിവരും.

മാത്യൂസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക