ഉസൈന്‍ ബോള്‍ട്ടിന് എതിരാളി!

Webdunia
ബുധന്‍, 15 മെയ് 2013 (11:48 IST)
PRO
PRO
ട്രാക്കിലെ റെക്കോര്‍ഡുകളുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് ഒരു എതിരാളി. ബോള്‍ട്ടിനെ കീഴടക്കാന്‍ ഒരാള്‍ വരുന്നു. വരുന്നത് മനുഷ്യനല്ല, യന്ത്രമാണെന്ന് മാത്രം. റോയല്‍ വെറ്ററിനറി കോളേജാണ് ബോള്‍ട്ടിനെ കീഴടക്കാനായി നാലു കാലുള്ള റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഭൂമിയിലെ ഏറ്റവും വേഗതയുള്ള മൃഗമായ ചീറ്റയെ അഞ്ചു വര്‍ഷത്തോളം നിരീക്ഷിച്ച് ഗവേഷണം നടത്തിയാണ് പുതിയ റോബോര്‍ട്ടിനെ നിര്‍മ്മിച്ചത്. മണിക്കൂറില്‍ 70 മൈല്‍ വേഗത്തിലാണ് ചീറ്റ ഓടുന്നത്.

100 മീറ്ററിലെ റെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത മണിക്കൂറില്‍ 27 മൈലാണ്. എന്നാല്‍ റോബോര്‍ട്ടിന്റെ വേഗത 29 മൈലായിരിക്കുമെന്ന് ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ അലന്‍ വില്‍സന്‍ പറഞ്ഞു.