ഇന്തോനേഷ്യന്‍ സൂ‍പ്പര്‍ സീരീസിലും സൈന സൂപ്പര്‍

Webdunia
ബുധന്‍, 12 ജൂണ്‍ 2013 (09:59 IST)
PTI
ഇന്തോനേഷ്യന്‍ സൂപ്പര്‍ സിരീസ് ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വിജയം. മൂന്ന് ഗെയിം നീണ്ടപോരാട്ടത്തില്‍ ഇന്തോനേഷ്യക്കാരി ലിന്‍ഡവേണി ഫനേത്രയോട് പൊരുതിയാണ് സൈന വിജയം കണ്ടത്. സ്കോര്‍ 21-17, 27-29, 21-13.

പതിനാലാം റാങ്കുകാരിയായ ഫനേത്രി ഒരു മണിക്കൂര്‍ 14 മിനിട്ടു നേരത്തെ പോരാട്ടത്തിനൊടുവിലാണ് രണ്ടാം റാങ്കുകാരിയായ സൈനയോട് കീഴടങ്ങിയത്. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ തരുണ്‍ കോന-അശ്വിനി പൊന്നപ്പ സഖ്യം ആദ്യ റൗണ്ടില്‍ വിജയം നേടി.