ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ആഴ്സനല്‍ ഒന്നാം സ്ഥാനത്ത്

തിങ്കള്‍, 3 ഫെബ്രുവരി 2014 (10:10 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ മറികടന്ന് ആഴ്‌സനല്‍ വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലീഡ് പിടിച്ചെടുത്തു.

പതിനാറാം സ്ഥാനത്തായിരുന്ന ക്രിസ്റ്റല്‍ പാലസിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ചാണ് ഗണ്ണേഴ്‌സ് സിറ്റിക്ക് മേല്‍ രണ്ട് പോയിന്റിന്റെ ലീഡ് നേടിയത്. 24 കളകളില്‍ നിന്ന് ആഴ്‌സനലിന് 53, 23 കളികളില്‍ നിന്ന് സിറ്റിക്ക് 53 പോയിന്റാണുള്ളത്. ഇന്ന് മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായാണ് സിറ്റിയുടെ മത്സരം.

ചെല്‍സിക്ക് 50 പോയിന്റാണുള്ളത്. വെസ്റ്റ് ബ്രോംവിച്ചുമായി സമനില വഴങ്ങേണ്ടിവന്ന (1-1) ലിവര്‍പൂള്‍ 47 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്.

വെബ്ദുനിയ വായിക്കുക