ആന്‍ഡി മറേ വിവാഹിതനാകുന്നു

Webdunia
ശനി, 1 ഫെബ്രുവരി 2014 (12:27 IST)
PRO
ബ്രിട്ടീഷ് ടെന്നീസിലെ സൂപ്പര്‍താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ ആന്‍ഡി മറേ വിവാഹിതനാവുന്നു. ലോക നാലാം നമ്പര്‍ താരമാണ് ആന്‍ഡി മറേ.

കാമുകിയും ബ്രിട്ടീഷ് ടെന്നീസ് കോച്ച് നൈജല്‍ സീയേഴ്‌സിന്റെ മകളുമായ കിം സീയേഴ്‌സസാണ് വധു. ഈ വര്‍ഷം അവസാനത്തോടെ വിവാഹച്ചടങ്ങുകള്‍ നടത്തുമെന്ന് 26-കാരനായ മറേ ട്വിറ്ററിലൂടെ അറിയിച്ചു.

77 വര്‍ഷത്തിനുശേഷം വിംബ്ള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട ബ്രിട്ടീഷുകാരനെന്ന ഖ്യാതി സ്വന്തമാക്കിയതാരം കൂടിയാണ് ആന്‍ഡി മറേ