അനെല്‍ക്കയുടെ ഡബിളില്‍ ചെല്‍സിക്ക് ജയം

ബുധന്‍, 23 ഫെബ്രുവരി 2011 (16:06 IST)
നിക്കൊളാസ് അനെല്‍ക്കയുടെ ഇരട്ട ഗോള്‍ പ്രകടനത്തിന്റെ പിന്‍‌ബലത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ എഫ് സി കോപ്പന്‍ഹേഗനെതിരേ ചെല്‍സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍‌സിയുടെ ജയം.

ഇരുപകുതികളിലുമായാണ് ഫ്രഞ്ച് താരമായ നിക്കൊളാസ് അനെല്‍ക്ക ഗോളുകള്‍ നേടിയത്.

റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ ഫൊര്‍ണാണ്ടോ ടോറസിനും ദിദിയര്‍ ദ്രോഗ്‌ബെയ്ക്കും തിളങ്ങാനായില്ല. ലിവര്‍പൂളില്‍ നിന്ന് ചെല്‍‌സിയിലേക്ക് കൂടുമാറിയതിന് ശേഷം ടോറസിന് ഒരു ഗോള്‍ പോലും നേടാനായില്ല.

വെബ്ദുനിയ വായിക്കുക