ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൌഡയ്ക്ക് ഏഴാം സ്ഥാനം. ഗൗഡയ്‌ക്ക് 64.05 മീറ്റര്‍ എറിയാന്‍ കഴിഞ്ഞു. പക്ഷേ തന്റെ തന്നെ 64.96 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്താനായില്ല.
വനിതകളുടെ ട്രിപ്പിള്‍ ജമ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ മയൂഖ ഫൈനലിലേക്കു യോഗ്യത നേടാതെ പുറത്തായി. വനിതാ ലോംഗ് ജമ്പില്‍ ഫൈനലില്‍ കടന്നിരുന്ന മയൂഖയ്ക്ക് ട്രിപ്പിള്‍ ജമ്പിന്റെ യോഗ്യതാമത്സരത്തില്‍ പത്തൊമ്പതാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. 13.99 മീറ്റര്‍ ആണ് മയൂഖ ചാടിയത്.
ട്രിപ്പിള്‍ ജമ്പ് യോഗ്യതാ റൗണ്ടില്‍ ക്യൂബയുടെ യാര്‍ഗെലിസ് സാവിഗ്ന, മാബല്‍ ഗേ എന്നിവര്‍ ഒന്നും രണ്ടും സ്‌ഥാനങ്ങള്‍ നേടി. നാളെയാണ് ഫൈനല്‍.