ശംഖുമുഖം നാഗരിക ബീച്ച്

Webdunia
T Sasi Mohan
തിരുവനന്തപുരം കടല്‍ തീരങ്ങളുടെ നാടാണ്. വേളി, കോവളം, എന്നിവയ്ക്കൊപ്പം പ്രമുഖമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം.

വൃത്തിയുള്ള കടല്‍ തീരമെന്ന് പേരുകേട്ട ശംഖുമുഖം കേരളീയരുടെയും മറ്റ് വിനോദ സഞ്ചാരികളുടെയും ഒഴിവുകാല സന്ദര്‍ശന കേന്ദ്രമാണ്. നക്ഷത്ര മത്സ്യത്തിന്‍റെ ആകൃതിയില്‍ ഉള്ള ഒരു റെസ്റ്റൊറന്‍റ് ഈ ബീച്ചിന്‍റെ ഒരു പ്രത്യേക ആകര്‍ഷണമാണ്. ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ലബ്ബ്, റോളര്‍ സ്കേറ്റിംഗ് എന്നിവയും ശംഖുമുഖം ബീച്ചിനെ വിനോദ സഞ്ചാരികളോട് അടുപ്പിച്ച് നിര്‍ത്തുന്നു.

ഇവിടുത്തെ പ്രശസ്തമായ കല്‍ മണ്ഡപം ഗതകാല സ്മരണകള്‍ ഉയര്‍ത്തുന്നു. ശംഖുമുഖത്തെ അക്വേറിയവും കുട്ടികളുടെ ഗതാഗത പരിശീലന പാര്‍ക്കും ഇവിടം സന്ദര്‍ശിക്കാന്‍ പ്രത്യേക കാരണമാവുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ടിന് തൊട്ടടുത്തായാണ് ഈ ബീച്ച് നിലകൊള്ളുന്നത്.