വര്‍ക്കലയുടെ പൈതൃകം

Webdunia
വര്‍ക്കല ബീച്ച് വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. ഇതോടൊപ്പം തന്നെ ഹിന്ദു മത വിശ്വാസികളുടെ ആരാധനാ കേന്ദ്രം കൂടിയാണിവിടം.

കുന്നുകള്‍ അതിര് കാക്കുന്ന ബീച്ച് സഞ്ചാരപ്രിയരുടെ കണ്ണില്‍ വിസ്മയമാവുമെന്നത് തീര്‍ച്ച. മൂന്ന് കിലോമീറ്റര്‍ നീളുന്ന വെള്ള മണല്‍ നിറഞ്ഞ ബീച്ചില്‍ സൂര്യാസ്തമനം കാണുന്നവര്‍ വീണ്ടും ഇവിടേക്ക് എത്തും.

മല മുകളിലെ പഴക്കമേറിയ ജനാര്‍ദ്ദന സ്വാമി അമ്പലം ആരാധകരുടെ വിശ്വാസ കേന്ദ്രമാണ്. കടല്‍ക്കരയില്‍ കര്‍ക്കിടക മാസത്തില്‍ ബലിയര്‍പ്പിക്കാനെത്തുന്നവരുടെ തിരക്കും വര്‍ഷം തോറും വര്‍ദ്ധിച്ച് വരുന്നു. പാപനാശം എന്ന വിശുദ്ധ പേരിലാണ് ബീച്ച് അറിയപ്പെടുന്നത്.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാപനാശം ബീച്ചില്‍ എത്തിച്ചേരാം.