കടലും കായലും കിന്നാരംചൊല്ലും വേളി

Webdunia
കടലിന്‍റെയും കായലിന്‍റെയും രഹസ്യ ഭാഷണങ്ങള്‍ക്ക് കാത് നല്‍കണോ? മടിക്കേണ്ട, വേളിയിലേക്ക് പോന്നോളൂ.

കടലും കായലും അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന മായിക കാഴ്ച തന്നെയാണ് വേളിയുടെ ആകര്‍ഷണം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ വിനോദ കേന്ദ്രം സഞ്ചാരികള്‍ക്ക് ഉത്സാഹം പകര്‍ന്ന് നല്‍കുമെന്നതില്‍ സംശയമില്ല.

വേളികായലില്‍ ഒരു സ്പീഡ് ബോട്ട് സഞ്ചാരം. അല്ലെങ്കില്‍ പെഡല്‍ ബോട്ട് എടുത്തു കൊള്ളൂ കായലിന്‍റെ മനോഹാരിത മനസ്സില്‍ കുറിച്ചു വയ്ക്കാം.

വേളിയിലെ മനോഹര ഉദ്യാനങ്ങളും കാനായി കുഞ്ഞിരാമന്‍റെ സ്ത്രീ പ്രതിമയും സഞ്ചാരികളുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുമെന്ന് ഉറപ്പാണ്. ഇവിടത്തെ ഫ്ലോട്ടിംഗ് പാലം കുട്ടികളുടെ ആ‍കര്‍ഷണമാണ്.

തിരുവനന്തപുരം എയര്‍പോര്‍ട്ടിന് അടുത്താണ് വേളി വിനോദ സഞ്ചാര കേന്ദ്രം.