സ്ത്രീ കഴുതയായി മാറിയെന്ന്!

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2011 (17:07 IST)
ഒരൊറ്റ രാത്രി കൊണ്ട് സ്ത്രീ കഴുതയായെന്ന വാദവുമായി സിംബാബ്‌വെ സ്വദേശി രംഗത്തെത്തി. ഒരു രാത്രി താന്‍ സന്ദര്‍ശിച്ച വേശ്യയാണ് കഴുതയായി പരിണമിച്ചതെന്നും താന്‍ ആ കഴുതയുമായി ‘ഗാഢ പ്രണയത്തില്‍‘ അണെന്നും ഇയാള്‍ പറയുന്നു.

28- കാരനായ ഈ യുവാവിനേയും കഴുതയേയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടപ്പോള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴുത ആ സ്ത്രീ തന്നെയാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് ഇയാള്‍ കോടതിയില്‍ ആണയിട്ടു. 980 രൂപ നല്‍കി താന്‍ ഒരു വേശ്യയെ സമീപിച്ചെന്നും അവര്‍ കഴുതയായി മാറുകയായിരുന്നു എന്നും ഇയാള്‍ ജഡ്ജിയോട് വിശദീകരിച്ചു.

ഇയാളെ കോടതി റിമാന്റ് ചെയ്തു. ഇയാളുടെ മാനസികനില പരിശോധിക്കാനും കോടതി ഉത്തരവിട്ടു.