ശബരിമലയില്‍ ചെയ്യരുതാത്തത്

Webdunia
ശബരിമലയില്‍ ചെയ്യരുതാത്തത്

1. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറരുത്, ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ വടക്കേനട വഴി ദര്‍ശനം നടത്തുക.
2. 10 നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടുന്നത് നിരോധിച്ചിരിക്കുന്നു.
3. പന്പാതീരത്തും സന്നിധാനത്തിലേക്കുമുള്ള പാതയുടെ വശങ്ങളിലും മല-മൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക. പുണ്യനദിയായ പന്പയെ മലിനമാക്കാതിരിക്കുക.
4. പ്ളാസ്റ്റിക് വസ്തുക്കള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
5. ശബരിമല പുകവലി നിരോധിത മേഖലയും മദ്യ നിരോധന മേഖലയുമാണ്.
6. ഭസ്മക്കുളത്തില്‍ സോപ്പും എണ്ണയും ഉപയോഗിക്കാതിരിക്കുക.
7. വനം നശിക്കാന്‍ കാരണമാകുന്ന ഒന്നും ചെയ്യരുത്