പ്രണയത്തെക്കുറിച്ച് ഇന്നും പല പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പല സംശയങ്ങളും പലർക്കും ബാക്കി തന്നെ. എന്നാൽ നമ്മുടെ വളർത്തുമൃഗമായ പൂച്ചയും പ്രണയത്തെക്കുറിച്ച് പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ പൂച്ചകളെ ശ്രദ്ധിക്കാതെയിരിക്കേണ്ട ഇനി.
എല്ലാവരെയും പൂച്ചകള്‍ പെട്ടെന്ന് വിശ്വാസത്തില്‍ എടുക്കുന്നില്ല. അവര്‍ക്ക് എല്ലാവരോടും സ്നേഹവുമില്ല. അവരുടെ വിശ്വാസം നേടിയെടുക്കുന്നതുവരെ അവര്‍ നിങ്ങളോട് അടുക്കില്ല. ഇത് പ്രണയത്തിലുള്ള ഒരു പാഠമാണ്.
പൂച്ചകള്‍ മുട്ടിയുരുമ്മുന്നതില്‍ താല്‍പര്യമുള്ളവരാണ്. അവര്‍ക്ക് ശരീരത്തിന്‍റെയും സ്നേഹത്തിന്‍റെയും അത് പ്രകടിപ്പിക്കുന്നതിന്‍റെയും പ്രാധാന്യം അറിയാം. മനുഷ്യര്‍ക്ക് മിക്കപ്പോഴും ഇല്ലാതെ പോകുന്നതും ഇതൊക്കെ തന്നെയാണ്.
എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാന ഘടകമാണ് അവനവന്‍റെ പരിധികള്‍ അറിയുക എന്നത്. എവിടെയാണ് അതിര്‍ത്തിയെന്ന് പറഞ്ഞുതരുന്നതില്‍ പൂച്ചകളേക്കാള്‍ നല്ല മാതൃക ഇല്ല. അവർ ആരോടും പെട്ടെന്ന് ഇണങ്ങുകയില്ല.