മകന്റെ ജീവൻ പ്രണയത്തിന്റെ പേരിൽ കവർന്നെടുത്തപ്പോഴും അവന്റെ മാതാപിതാക്കൾ നീനുവിനു മേൽ പഴി ചാരിയില്ല. അവളെ തള്ളിപ്പറഞ്ഞില്ല. കൂടെ ചേർത്തു നിർത്തി. തങ്ങളുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കാളിയാക്കുകയായിരുന്നു കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ അച്ഛനും അമ്മയും ചേച്ചിയും തള്ളിപ്പറഞ്ഞിരുന്നെങ്കിൽ താൻ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്ന് നീനു പറയുന്നു.