വാട്‌സ് ആപ്പ് കാമുകന്‍ രാത്രിയില്‍ റോഡില്‍ ഉപേക്ഷിച്ച കാമുകിയെ ബൈക്കിലെത്തിയ സംഘം പീഡിപ്പിക്കാന്‍ ശ്രമിച്ചു - പൊലീസ് കേസെടുത്തു
വാട്‌സ് ആപ്പ് കാമുകന്‍ രാത്രിയില്‍ റോഡില്‍ ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെമ്പ് സ്വദേശിയായ യുവതിക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം രാത്രി 10ന് കോട്ടയം അരയൻകാവില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വാട്‌സ് ആപ്പ് സൌഹൃദത്തില്‍ പരിചയത്തിലായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം യുവാവിനൊപ്പം
ഇറങ്ങിത്തിരിച്ച യുവതിയെ അരയൻ കാവിലെത്തിയപ്പോൾ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു.
കുപ്പി വെള്ളം വാങ്ങാന്‍ പോയ കാമുകന്‍ ഏറെ നേരം കഴിഞ്ഞിട്ടും എത്താതായതോടെ പെണ്‍കുട്ടി പരിഭ്രാന്തയായി. ഈ സമയം ബൈക്കിൽ വന്ന രണ്ടു യുവാക്കൾ ഇവരെ ശല്യം ചെയ്യുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുയിരുന്നു. ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി.
വിവരം ചോദിച്ചറിഞ്ഞ ഓട്ടോ ഡ്രൈവർ യുവതിയെ മുളംതുരുത്തി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. മാതാപിതാക്കളെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പറഞ്ഞയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.