പഞ്ചായത്ത് പ്രസിഡന്‍റിനെ പ്രേമിച്ചു കെട്ടി, പണി പോയി!

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2012 (15:04 IST)
PRO
വനിതാ പഞ്ചായത്ത്‌ പ്രസിഡന്‍റിനെ പ്രണയിച്ച് വിവാഹം കഴിച്ച പഞ്ചായത്തിലെ ജീപ്പ് ഡ്രൈവറുടെ ജോലി പോയി. മൈലം പഞ്ചായത്ത് ജീപ്പ് ഡ്രൈവറായ ജയനെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്‍റ് മിനിമോളെ ജയന്‍ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. രഹസ്യവിവാഹമായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന് സി പി എം മിനിമോളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ സി പി എം ആവശ്യത്തില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു.

മദ്യപിച്ച്‌ വാഹനമോടിച്ചു, പഞ്ചായത്ത്‌ അംഗങ്ങളോടും സെക്രട്ടിയോടും അപമര്യാദയായി പെരുമാറി എന്നിവയാണ് ജയനെ പിരിച്ചുവിടാനായി ഭരണ സമിതി കണ്ടെത്തിയ കുറ്റങ്ങള്‍. ഭരണ സമിതി യോഗത്തിന് മുമ്പ് സി പി എം ഏരിയാകമ്മിറ്റിയും എല്‍ ഡി എഫ്‌ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നു.