പുതുവത്സരത്തില്‍ കാമുകിക്ക് വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. സഹാര്‍സയിലെ ബി ബി എ വിദ്യാര്‍ഥിയായ കേതന്‍ കുമാറാണ് (24) പിടിയിലായത്. കാമുകിക്ക് നല്‍കാന്‍ ഒരു ട്രെയിന്‍ എഞ്ചിന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കവേയാണ് ഇയാള്‍ പിടിയിലായത്.
കുര്‍സേല റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന അമ്രപാളി എക്സ്പ്രസ് തട്ടിയെടുക്കാനായിരുന്നു ഇയാളുടെ ശ്രമം. കയ്യില്‍ കരുതിയിരുന്ന തോക്ക് ചൂണ്ടി എഞ്ചിന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി എഞ്ചിന്‍ തട്ടാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ തോക്കുമായി എത്തിയ യുവാവിനെ എഞ്ചിന്‍ ഡ്രൈവര്‍ കൈകൊണ്ട് നേരിട്ടു. ഉടന്‍ തന്നെ റെയില്‍വെ പൊലീസ് എത്തി ഇയാളെ അറസ്റ്റുചെയ്തു.
കാമുകിക്ക് സമ്മാനിക്കാനാണ് താന്‍ എഞ്ചിന്‍ കടത്താന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ കാമുകിയുടെ പേര് വെളിപ്പെടുത്താന്‍ ഇയാള്‍ തയാറായില്ല. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.