അതിര്‍വരമ്പുകളില്ലാതെ ഓണ്‍ലൈന്‍ ഡേറ്റിംങ്

Webdunia
IFMIFM
പുത്തന്‍ ലോകത്തിലെ പ്രണയ സങ്കല്പങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത് ഓണ്‍ലൈന്‍ ഡേറ്റിംങിലൂടെയാണ്. ലോകം മുഴുവന്‍ യുവജനതക്കിടയില്‍ ഓണ്‍ലൈന്‍ ഡേറ്റിംങ് തരംഗമായി മാറുകയാണ്. ഭൂമിയുടെ ഏതു കോണിലുള്ളവരുമായും നിങ്ങള്‍ക്ക് ഡേറ്റിംങ് നടത്താം. ഒരു അതിര്‍വരമ്പുകളുമില്ലാതെ സൌഹൃദങ്ങള്‍ സ്ഥാപിക്കാം.

പങ്കാളിയെ കണ്ടെത്താനുള്ള മനോഹരമായ മാര്‍ഗമാണ് ഡേറ്റിംങ്. പരസ്പരം തിരിച്ചറിഞ്ഞ് ജീവിതം രൂപപ്പെടുത്തുന്നതിനുള്ള അവസരമാണിത്. ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞാല്‍ അനുയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഡേറ്റിംങിലൂടെ കഴിയും.

ഡേറ്റിംങ് ആരംഭിക്കുന്നതിനു മുമ്പ് നമ്മെ കുറിച്ചു തന്നെ നാം വ്യക്തമായ ധാരണ ഉണ്ടക്കേണ്ടത് ആവശ്യമാണ്. നമ്മുടെ വ്യക്തിത്വം, നമ്മുടെ ശക്തികള്‍, ദൌര്‍ബല്യങ്ങള്‍ എന്നിവ അറിയുക മാത്രമല്ല, ഒരു പങ്കാളിയില്‍ നിന്ന് നാം എന്തെല്ലാം പ്രതീക്ഷിക്കുന്നു എന്നും തീരുമാനിക്കേണ്ടതുണ്ട്.

നിങ്ങള്‍ക്ക് സ്നേഹിക്കുവാന്‍ കഴിയുന്നതിന്‍റെ പരമാവധി സ്നേഹിക്കാനാവുന്ന ഒരാളെയാണോ നിങ്ങള്‍ തേടുന്നത്, അതോ സ്നേഹിക്കപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹത്തെ പരിപൂര്‍ണമാക്കാന്‍ കഴിയുന്ന ഒരാളെയോ. ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. നമ്മില്‍ പലര്‍ക്കും നാം ആഗ്രഹിക്കുന്ന അത്ര സ്നേഹം ലഭിക്കാറില്ല. അതിനാല്‍ മനസിലെ സ്നേഹവാഞ്ചയെ സാക്ഷാത്ക്കരിക്കന്‍ കഴിയുന്ന ഒരാളെ കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കുക.

IFMIFM
ഈ കാര്യങ്ങളെല്ലാം ആലോചിച്ച്, എങ്ങനെയുള്ള പങ്കാളിയെയാണ് നിങ്ങള്‍ക്ക് ആവശ്യം എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമെ ഡേറ്റിംങ് തുടങ്ങാവു. ആത്മവിശ്വാസമാണ് ഡേറ്റിംങില്‍ ഏറ്റവും ആവശ്യമായ ഒന്ന്. ഒരാള്‍ക്കു വാക്കു നല്‍കിയാല്‍ പിന്നീട് അതിനെ കുറിച്ചോര്‍ത്ത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുത്. കുറച്ചു നാളുകളായി മാത്രം പരിചയമുള്ള ഒരാളുമായി ജീവിക്കേണ്ടി വന്നാല്‍ വളരെ അസ്വസ്ഥരാകുന്നരാണ് ഭൂരിപക്ഷം ആളുകളും.

ഓണ്‍ലൈന്‍ ഡേറ്റിംങില്‍ വിജയിക്കാന്‍ ഒരു പ്രത്യേക നയം ആവശ്യമാണ്. വ്യത്യസ്ത അഭിരുചിയുള്ള ആളുകളുടെ ഒരു നീണ്ട നിരയാണ് നമ്മുടെ മുന്നിലെത്തുക. അതില്‍ നിന്ന് അനുയോജ്യരായ ആളെ കണ്ടെത്തുക അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. വിശ്വാസ്യതയുള്ള ഓണ്‍ലൈന്‍ ഡേറ്റിംങ് സൈറ്റ് തെരഞ്ഞെടുക്കണം. പിന്നെ നിങ്ങളെ കുറിച്ച് മനോഹരമായ പ്രൊഫൈല്‍ തയാറാക്കി സൈറ്റില്‍ പ്രസിദ്ധീകരിക്കാം. പുഞ്ചിരിക്കുന്ന മുഖം ഒപ്പം ചേര്‍ത്താല്‍ ഉഷാറായി. ഒരിക്കലും മറ്റുള്ളവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത്.

നുണകളൊന്നും പറയാതെ സത്യസന്ധവും ആകര്‍ഷണീയവുമായ പ്രൊഫൈല്‍ തയാറാക്കാന്‍ ശ്രദ്ധിക്കണം. ഒരേ സന്ദേശം തന്നെ ഒരുപാട് പേര്‍ക്ക് അയച്ച് അതിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ അനുസരിച്ചായിരിക്കും പലരും പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഇതു പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യാറ്. നിങ്ങളുടെ സന്ദേശങ്ങളില്‍ നിങ്ങള്‍ എന്ന വ്യക്തിയെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കണം. കൂട്ടമായുള്ള സന്ദേശങ്ങള്‍ ഭൂരിപക്ഷം ആളുകളും തിരസ്ക്കരിക്കുകയാണ് പതിവ്.

IFMIFM
ഡേറ്റിംങിന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഒരിക്കലും ഓണ്‍ലൈനായി പരിചയം തുടങ്ങുമ്പോള്‍ തന്നെ വീട്ട് അഡ്രസ്സോ ഫോണ്‍ നമ്പറോ നല്‍കരുത്. കണ്ടുമുട്ടുന്നത് പൊതുസ്ഥലങ്ങളില്‍ വച്ചാവാന്‍ ശ്രദ്ധിക്കുക. ആകര്‍ഷണീയമായ വസ്ത്രങ്ങള്‍ അണിയേണ്ട ആവശ്യമില്ല. നിങ്ങളെ കുറിച്ച് കൂടുതല്‍ സംസാരിക്കാതെ പങ്കാളിയെ കുറിച്ച് അറിയാന്‍ ശ്രമിക്കുക.

സ്ത്രീ പങ്കാളിയുടെ സൌകര്യാര്‍ത്ഥം വേണം പുരുഷന്മാര്‍ ഡേറ്റിംങ് നടത്തേണ്ടത്. ഒരിക്കലും യാഥാര്‍ത്യത്തില്‍ നിന്നു മാറിയുള്ള അഭിനയം കാഴ്ചവെയ്ക്കരുത്. നിങ്ങളോടൊപ്പം അവര്‍ സുരക്ഷിതയണെന്ന ചിന്ത അവരില്‍ ഉണ്ടാക്കണം. അവരെ പരിഭ്രാന്തരക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ നിങ്ങളില്‍ നിന്ന് ഉണ്ടാവരുത്. ഇങ്ങനെ ചെറിയ ചില മുന്‍ കരുതലുകള്‍ എടുത്ത് തികച്ചും സജ്ജമായി ഇറങ്ങിയാല്‍ ഓണ്‍ലൈന്‍ ഡേറ്റിംങ് സുന്ദരമായ അനുഭവമാക്കി മാറ്റാം.