മുഖം തടിച്ചോ ? കാരണം ഇതാണ്!

കെ ആര്‍ അനൂപ്

വ്യാഴം, 27 ജൂണ്‍ 2024 (13:18 IST)
എരിവും ഉപ്പും അടങ്ങിയിട്ടുള്ള ഭക്ഷണം
 
എരിവും ഉപ്പും അടങ്ങിയിട്ടുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരത്തില്‍ വെള്ളം നിലനിര്‍ത്താന്‍ കാരണമാകും. ഇത് ക്രമേണ മുഖത്തിന്റെ വീക്കം കൂടുന്നതിലേക്ക് നയിക്കും.മുഖത്തിന് വണ്ണമുള്ള പോലെ തോന്നിപ്പിക്കുന്നതും ഇതുകൊണ്ടാകാം.
 
സോഫ്റ്റ് ഡ്രിങ്കുകള്‍
 
കലോറി കൂടുതലുള്ള എന്നാല്‍ പോഷകഗുണങ്ങള്‍ തീരെ ഇല്ലാത്ത സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് മുഖത്ത് ഉള്‍പ്പെടെ മൊത്തത്തിലുള്ള ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. മുഖം വീങ്ങിയതായി തോന്നാനും ഇത് കാരണമാകും.
 
സംസ്‌കരിച്ച ഭക്ഷണങ്ങള്‍
 
സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അനോരോഗ്യകരമായ കൊഴുപ്പുകള്‍, സോഡിയം, അഡിറ്റീവുകള്‍ എന്നിവ അമിതമായി അടങ്ങിയിട്ടുണ്ട് .ഇത് വീക്കം, ശരീരത്തില്‍ വെള്ളം നിലനിര്‍ത്താന്‍ എന്നിവയ്ക്ക് കാരണമാകും. ഇത് മുഖത്തിന്റെ വണ്ണം കൂട്ടാനും കാരണമാകും.
ശരീരഭാരം വര്‍ദ്ധിക്കാനും മുഖം തടിച്ച വരുന്നതിനും ഉള്ള മറ്റൊരു കാരണമാണ് വറുത്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത്.ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും.
 
മദ്യം
 
മദ്യം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. മദ്യത്തില്‍ കലോറി കൂടുതലാണ് എന്നതാണ് ഒരു കാരണം. സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ ആണെങ്കില്‍ മുഖത്തിന്റെ വണ്ണം കൂടാനുള്ള സാധ്യതയുണ്ട്. മുഖത്തെ വണ്ണം കുറയ്ക്കണമെങ്കില്‍ മദ്യത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍