ചാള കഴിക്കാതിരുന്നാല്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെ !

രേണുക വേണു

വ്യാഴം, 27 ജൂണ്‍ 2024 (12:40 IST)
മലയാളികള്‍ക്ക് പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. സ്വാദിഷ്ടവും ആരോഗ്യ ദായകവുമായ ഒരു മത്സ്യമാണ് മത്തി. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്.
 
മത്തി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കും. മത്തിയില്‍ കാത്സ്യത്തിന്റെ അളവ് വളരെ കൂടുതലാണ് ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ധാരാളം പ്രോട്ടീനും മത്തിയില്‍ അടങ്ങിയിരിക്കുന്നു. മത്തിയിലടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡാണ് ഹൃദയത്തിന് സംരക്ഷണ കവചം ഒരുക്കുന്നത്.
 
രക്തസമ്മര്‍ദ്ദത്തെ കൃത്യമായ അളവില്‍ നിലനിര്‍ത്താനുള്ള കഴിവ് ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. മത്തി കഴിക്കുന്നതിലൂടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവും വര്‍ദ്ധിക്കും. മത്തി കറിവെച്ചും വറുത്തും പൊള്ളിച്ചുമെല്ലാം നമ്മുടെ നാട്ടില്‍ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. കപ്പയും മത്തിക്കറിയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ്.  
 
ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
 
ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്. മത്തിയുടെ മുള്ളും തലയും വൈറ്റമിന്റെ കലവറ കൂടിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍