ജീവിതത്തില്‍ വിജയം നേടിയവരുടെ 5 ശീലങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 24 ജൂണ്‍ 2024 (12:15 IST)
ജീവിതത്തില്‍ വിജയം നേടിയവരില്‍ പലരുടെയും ശീലങ്ങള്‍ ഏറെക്കുറെ ഒരുപോലെയാണ്. ഈ കൂട്ടരില്‍ കണ്ടുവരുന്ന പൊതുവായ 5 ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 
നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ 
 
നേരത്തെ എഴുന്നേല്‍ക്കുന്നവരാണ് ഇവര്‍. കൃത്യമായ സമയത്ത് ഉണരുന്ന ഈ ആളുകള്‍ക്ക് ആ ദിവസം ശാന്തമായി ആരംഭിക്കാന്‍ ആവുന്നു. ഒപ്പം ദിവസത്തെ കൃത്യമായി പ്ലാന്‍ ചെയ്യാനും ഇത് സഹായിക്കും.
 
ധ്യാനം 
 
ജീവിതത്തില്‍ വിജയിച്ച ആളുകള്‍ പലപ്പോഴും മെഡിറ്റേഷന് സമയം മാറ്റി വയ്ക്കാറുണ്ട്. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ഫോക്കസ് ചെയ്യാനും ഇത് സഹായിക്കും. മൊത്തത്തിലുള്ള ക്ഷേമമാണ് ധ്യാനം കൊണ്ട് ലക്ഷ്യമിടുന്നത്.
 
വ്യായാമം 
 
മിക്ക ദിവസങ്ങളിലും വ്യായാമം ചെയ്യുന്നവരാണ് ഇവര്‍. പതിവായി വ്യായാമം ചെയ്യുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
 
ഭക്ഷണം 
 
നല്ല ഭക്ഷണം നല്ല ആരോഗ്യം സമ്മാനിക്കും. കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നവരാണ് ഇവര്‍.ദിവസം മുഴുവന്‍ ഊര്‍ജ്ജ നിലയും മാനസിക വ്യക്തതയും നിലനിര്‍ത്തുന്നതിന് സന്തുലിതമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണ വസ്തുക്കളോട് നോ പറയാന്‍ ഇവര്‍ മടി കാട്ടില്ല.
 
പഠനം 
 
ദിവസവും ഒരു പുതിയ കാര്യങ്ങള്‍ എങ്കിലും പഠിക്കാന്‍ അവര്‍ ശ്രമിക്കും. പഠനത്തിനായി സമയം മാറ്റിവയ്ക്കും. വായനയിലൂടെയും മറ്റു നൂതന സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയും അറിവ് നേടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും ഇവര്‍. ഇത് സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍