ബലി എന്ന പിതൃ യജ്ഞം

Webdunia
മനുഷ്യന്‍ ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡവുമായി ഒരു നാള്‍ - കര്‍ക്കടകവാവ്.

ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്.

ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കള്‍ക്കായി ശ്രാദ്ധം തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യാം. എന്നാല്‍, കര്‍ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്.

സ്ഥാലീപാകത്തിന്‍റെ തലേ ദിവസമാണ് അമാവാസി വ്രതവും പൗര്‍ണമിവ്രതവും ആചരിക്കേണ്ടത്.
സന്ധ്യയ്ക്കു മുമ്പ് ഒന്നര മണിക്കൂര്‍ (മൂന്നേമുക്കാല്‍ നാഴിക) പ്രഥമയുള്ള ദിവസമാണ് സ്ഥാലീപാകദിനം.

അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാല്‍ പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്, ആരോഗ്യം, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങള്‍ അമാവാസി വ്രതം കൊണ്ട് ഉണ്ടാകുമെന്നു പറയുന്നു.

ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്‍കുന്ന ഭോജ-നമാണ് ബലി.

തര്‍പ്പണവും ശ്രാര്‍ദ്ധവുമാണ് ബലിയുടെ രണ്ട് പ്രധാന ആചാരങ്ങള്‍.

ᄋ പിതൃക്കളെ തൃപ്തി പെടുത്താന്‍ നടത്തുന്ന പ്രവൃത്തിയാണ് തര്‍പ്പണം.
ᄋ പിതൃക്കളെ ഓര്‍ത്ത് ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രവൃത്തിയണ് ശ്രാദ്ധം.

തര്‍പ്പണ ം

തര്‍പ്പണം ചെയ്യിന്ന ആള്‍ക്ക് മനഃശുദ്ധിയും വാഗ് ശുദ്ധിയും ഉണ്ടായിരിക്കണം. ഇത് പിതൃ ശക്തിയയ സ്വധാദേവിയെ ഓര്‍ത്തു വേണം .

എള്ള്( തിലം ) ചേര്‍ത്ത ജ-ലം കൊണ്ട് മൂന്നു തവണ അഞ്ജലി നടത്തി സൂര്യ ഭഗവാനെ വണങ്ങി എല്ലാ അവിടത്തെക്ക് സമര്‍പ്പിച്ചുവേണം തര്‍പ്പണം പൂര്‍ത്തിയാക്കാന്‍ . ശ്രാദ്ധത്തിന് ചെയ്യുന്ന പിണ്ഡത്തിന്‍റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കള്‍ അവ സ്വീകരിക്കുകയും ചെയ്യുമെന്നാണ് സങ്കല്‍പം.

ശ്രാദ്ധ ം

ശ്രാദ്ധം ചെയ്യിന്ന ആള്‍ തലേന്ന് ത്രികരണ ശുദ്ധി കര്‍മ്മം ചെയ്യണം. അന്ന് ഒരിക്കലേ കഴിക്കാവൂ.പക്ഷേ ഉപവസിക്കരുത്. ശ്രാദ്ധം ഭക്തിപുരസരം ചെയ്യുന്ന കര്‍മമാണ് ശ്രാദ്ധ ദിവസം നേരത്തെ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തി സന്ധ്യാവന്ദനം നടത്തണം .