മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്ന പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്‍റെ ആതിഥേയരായ ആറാട്ടുപുഴ ശാസ്താക്ഷേത്രത്തില്‍ വെള്ളിയാഴ്ച യാണ് കൊടിയേറ്റം നടന്നത് .കേരളത്തിലെ പൂരങ്ങളുടെ തുടക്കം ഇവിടെ നിന്നണ് എന്നണ് അനുമാനം
മീനത്തിലെ ഉത്രം അര്‍ധരാത്രിക്കുള്ള ദിവസം ഉത്രംപാട്ട് അടിസ്ഥാനമാക്കി കീഴ േ ᅲാട്ടു കണക്കാക്കിയാണ് ആറാട്ടുപുഴ പൂരത്തിന് കൊടികയറുന്നത്.
ആറാട്ടുപുഴ പൂരം ഭക്തത്ധം ദൈവങ്ങളും താദാത്മ്യം പ്രാപിക്കുന്ന ദേവമേളയായി അറിയപ്പെ ടുന്നു. പൂരംനാള്‍ രാത്രിയില്‍ ആറാട്ടുപുഴ മന്ദാരം കടവില്‍ ഗംഗാദേവി യുടെ സാന്നിധ്യം നിറയുന്നു എന്നാണ് വിശ്വാസം.
ഗംഗയുടെ വിശുദ്ധിയില്‍ ആറാടി നിര്‍വൃതിയടയാന്‍ തേവത്ധം ദേവിമാരും ഭക്തജനങ്ങളും ഒത്തുചേരുന്നു. ആഘോഷങ്ങള്‍ക്കെന്നപോലെ മതപരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യം കല്‍പിക്കുന്ന ഉല്‍സവമാണിത്.
രോഹിണി നാളില്‍ ശുദ്ധികലശം കഴിഞ്ഞു. മകയിരം നാളില്‍ വൈകിട്ട് 8.30 ന് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചു. നാട്ടുകാരുടെയും ഭക്തജ-നങ്ങളുടെയും അകമ്പടിയോടെ മുറിച്ചുകൊണ്ടുവന്ന് ചെത്തിമിനുക്കിയ കവുങ്ങില്‍ ഒന്നിടവിട്ട് ആലിലയും മാവിലയും കെട്ടി. കവുങ്ങിന്‍റെ മുകളറ്റത്ത് കൊടി, മണി എന്നിവ ബന്ധിച്ചശേഷം കൊടിമരം ഉയര്‍ത്തി. തുടര്‍ന്ന് ക്ഷേത്ര ഊരാള-ന്മാരുടെ താന്ത്രിക ചടങ്ങുകള്‍ നടന്നു
ചമയങ്ങളും വാദ്യഘോഷങ്ങളുമില്ലാതെ ഒരു ആനയെ ആറാട്ടുപുഴ പാടത്തുള്ള 'ഏഴുകണ്ടം' വരെ നിശബ്ദമായി ആനയിക്കും. അവിടെ വെച്ച് ഒമ്പതു പ്രാവശ്യം ശംഖ് വിളിച്ച് ത്രിപട കൊട്ടി ആര്‍പ്പുവിളികളോടെ തിരിച്ചുവരും.
മേളം ക്ഷേത്രനടപ്പുരയില്‍ കലാശിച്ചാല്‍ വലിയ ബലിക്കല്ലിനു സമീപം മാടമ്പിവിളക്ക്, നിറപറ, വെള്ളരി എന്നിവയുടെ സാന്നിദ്ധ്യത്തില്‍ രണ്ട് നാളികേരം ഉടച്ചുവെക്കും. തുടര്‍ന്ന് അടിയന്തിരം മാരാര്‍ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് വണങ്ങി ക്ഷേത്രം ഊരാള-ന്മാര്‍ മുഖമണ്ഡപത്തില്‍ എഴുന്നള്ളിയിട്ടില്ലേ എന്ന് സമുദായം നമ്പൂതിരിമാര്‍ വാതില്‍ മാടത്തില്‍ എത്തിയിട്ടില്ലേ എന്നും മൂന്നു തവണ ചോദിക്കും.
വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ആറാട്ടുപുഴ ശാസ്താവിന്‍റെ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ എന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് ഇതുതന്നെ ഒരു തവണ കൂടിയും ചോദിക്കും. തുടര്‍ന്ന് മൂന്നുപ്രാവശ്യം ശംഖ് വിളിച്ച് വലംതലയില്‍ പൂരം കൊട്ടിവെക്കുന്നു. ഇതോടെ ആറാട്ടുപുഴ ശാസ്താവിന്‍റെ പൂരങ്ങള്‍ക്ക് കലാസ്നേഹികളുടെ മനംനിറയുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
തിരുവായുധസമര്‍പ്പണസമയത്ത് ക്ഷേത്രത്തിനകത്ത് നവകം, ശ്രീഭൂതബലി തുടങ്ങിയ താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കും.