ചോറ്റാനിക്കരക്ഷേത്രത്തിലെ വഴിപാടുകള്‍

Webdunia
WDWD
ഭജനമിരിക്കല്‍ വലിയ ഗുരുതി ഏലസ്സ് അടിമകിടത്തല്‍ പുഷ്പാഞ്ജലിആയിരം പുഷ്പാഞ്ന്ജലി നെയ് പായസം, മണ്ഡപത്തില്‍ പാട്ട്എന്നിവയാണ് ചോറ്റാനിക്കരെ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. മനോരോഗികള്‍ കീഴ്ക്കവിലെ പാലയില്‍ ആണിയടിച്ച് കയറ്റാണുണ്ട്`-രോഗശാന്തിക്കായി.

ഭജനം ഇരിക്കല്‍

ക്ഷേത്രങ്ങളില്‍ ഭജനന്‍ ഇരിക്കുന്നത് ഉദ്ദിഷ്ടകാര്യസിദ്ധിക്കാണ് . ചോറ്റാനിക്കരയില്‍ അഭീഷ്ടകാര്യത്തിനെന്നപോലെ ബാധോപദ്രവങ്ങളില്‍നിന്നും രക്ഷനേടാനും വേണ്ടിയാണ് ഭജനം ഇരിക്കുന്നത്‌. 3ദിവസം 7 ദിവസം, 11 ദിവസം , 41 ദിവസം എന്നിങ്ങനെ ഒറ്റ അക്കത്തില്‍ കാല്‍ം ഭജനം പര്‍ക്കണം .

ഭക്തര്‍ തലേദിവസം തന്നെ ക്ഷേത്രത്തിലെത്തി പിറ്റേദിവസം രാവിലെ നിര്‍മ്മാല്യ ദര്‍ശനം നടത്തിവേണം ഭജനം ആരംഭിക്കാന്‍.ഭജനമിരിക്കുന്നവര്‍ ക്ഷേത്രത്തിന്‍െറ അതിര്‍ത്തിവിട്ട് പുറത്തുപോകാന്‍ പാടില്ല. വിധിപ്രകാരം ആല്‍ത്തറയില്‍ പ്രദക്ഷിണം നടത്തുന്നത് നവഗ്രഹദോഷപിതൃദുരിത പരിഹാരത്തിന് നല്ലതാണ്.

മേല്‍ക്കാവിലും കീഴ്ക്കാവിലും നിര്‍മ്മാല്യദര്‍ശനം തൊഴുത് നാമംജപിച്ച് പ്രദക്ഷിണം വയ്ക്കണം. ശിവന്‍െറ നടക്കല്‍ ധാരയും, മേല്‍ക്കാവില്‍ എതൃത്തുപൂജയും തൊഴുത് ശീവേലിക്ക് പ്രദക്ഷിണം വയ്ക്കണം. കീഴ്ക്കാവിലെ ഗുരുതി പ്രസാദം വാങ്ങി സൂക്ഷിച്ചു വയ്ക്കുക. പന്തീരടി പൂജ തൊഴുത് ഭജനനെയ് വാങ്ങി സേവിച്ചതിനുശേഷം മാത്രമേ ഗുത്ധതി പ്രസാദം കഴിക്കാവൂ. പിന്നീടെ പ്രഭാത ഭക്ഷണം പാടൂള്ളൂ.

നാമജപത്തോടു കൂടി പ്രദക്ഷിണം നടത്തി ശിവന്‍െറ നടയ്ക്കല്‍ ധാരയും മേല്‍ക്കാവില്‍ ഉച്ചപൂജയും ഉച്ചശീവേലിയും തൊഴുത് നിവേദ്യചോറു വാങ്ങി ഉച്ചഭക്ഷണം കഴിക്കാം. പകല്‍ ഉറക്കം പാടില്ല. വൈകിട്ട് നടതുറക്കുന്പോള്‍ മേല്‍കാവിലും കീഴ്കാവിലും തൊഴുത് പ്രദ ക്ഷിണം വയ്ക്കണം.
മേല്‍ക്കാവില്‍ ദീപാരാധന, അത്താഴപൂജ, ശീവേലി എന്നിവ കഴിഞ്ഞ്, കീഴ്ക്കാവില്‍ ഗുത്ധതി പൂജ ദര്‍ശിക്കണം. ഗുരുതി പ്രസാദം കഴിച്ചതിനുശേഷം ഉപ്പ്, പുളി, എരിവ് എന്നിവ കുറഞ്ഞ ഭക്ഷണം ആവാം


WD
വലിയ ഗുരുതി

ചോറ്റാനിക്കര കീഴ്കാവ് ഭഗവതിക്ക് ചെയ്യുന്ന വഴിപാടാണ് വലിയ ഗുരുതി. മാന സികപ്രശ്നങ്ങള്‍ അനുഭ വിക്കുന്ന സ്ത്രീകള്‍ വെള്ളിയാഴ്ച ദിവസം ഗുരുതിപൂജ ദര്‍ശിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകും എന്നാണ് വിശ്വാസം.

അഭീഷ്ട സിദ്ധിക്കും, ദോഷങ്ങള്‍ അകറ്റാനുമായി ആണ് ഇതു നടത്തുന്നത് .അത്താഴ പൂജ യ്ക്കു ശേഷം ദിവസവും രാത്രി 8.45 ന് കീഴ്കാവില്‍ മുഖ്യതന്ത്രിയുടെ നേതൃത്വത്തില്‍ ഗുരുതിപൂജ നടത്തും. 12 വലിയ പാത്രങ്ങളിലാണ് ഗുരുത് അര്‍പ്പിക്കുക ഈ പൂജാകര്‍മങ്ങള്‍ ദര്‍ശിക്കുന്നതു പോലും പുണ്യമായി കാണുന്നു.

ഏലസ്

ബാധകള്‍ മാറനാണല്ലോ ഏലസ്സ് ധരുക്കുക ഓഴിയാബാധകള്‍ പിടികൂടാതിരിക്കാനുമേലസ്സ് നല്ലതാണ്. ചോറ്റാനിക്കര അമ്മ നില്ക്കുന്ന പീഠത്തിനു ചുവട്ടിലെ മണല്‍ നിറച്ച ഏലസ് ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. ഏലസിന് 80 രൂപവിലയുണ്ട്. ഇതു ധരിച്ചാല്‍ എല്ലാ ബാധകളില്‍നിന്നും രക്ഷനേടും എന്നാണ് വിശ്വാസം.

വിധ്യാര്‍ഥികള്‍ക്ക് സരസ്വതീദേവിയുടെ അനുഗ്രഹം കിട്ടാനും, മറ്റുദോഷങ്ങളില്‍ നിന്നും രക്ഷനേടാനും ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളിലുള്ള പൂജിച്ച ചരടും ലഭിക്കും.