ലോകത്തെ ഞെട്ടിച്ചു ഇസ്‌ലാമിക് സ്‌‌റ്റേറ്റിന്റെ വ്യാപനം

Webdunia
ശനി, 2 ജനുവരി 2016 (18:07 IST)
ഏറ്റവും വലിയ സാമ്പത്തികശക്തിയുള്ള ഭീകരസംഘടനായായി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) വളര്‍ന്നുവെന്ന് അമേരിക്കയടക്കമുള്ള ലോകശക്തികള്‍ക്ക് അംഗീകരിക്കേണ്ടിവന്നത് 2015ലായിരുന്നു. കോടികളുടെ വരുമാനത്തിലൂടെ എല്ലാ ഭീകരസംഘടനകളെയും പിന്നിലാക്കി ഐഎസ് ഒന്നാമതെത്തി. പിടിച്ചെടുത്ത എണ്ണപ്പാടങ്ങളില്‍ നിന്ന് എണ്ണ വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് ആയുധങ്ങള്‍ സ്വന്തമാക്കിയും വന്‍ നഗരങ്ങള്‍ പിടിച്ചെടുത്തും ഐഎസ് സാമ്പത്തികമായി വളരുകയായിരുന്നു.

ഇറാഖില്‍ നിന്ന് സിറിയ, ലിബിയ, ഈജിപ്ത്, യെമന്‍, സൌദി എന്നിവടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഐഎസിന് കഴിഞ്ഞു. മറ്റ് ഭീകരസംഘടനകള്‍ നിര്‍ജീവമായപ്പോള്‍ സോഷ്യല്‍ മീഡിയവഴി യുവതി യുവാക്കളെ ആകര്‍ഷിച്ച് ഐഎസ് പ്രവര്‍ത്തനം ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.