കടക്കെണിയിലായ ഗ്രീസും സമ്മര്‍ദ്ദത്തിലായ യൂറോപ്പ്യന്‍ യൂണിയനും

Webdunia
ശനി, 2 ജനുവരി 2016 (18:34 IST)
സമയപരിധി കഴിഞ്ഞിട്ടും ഐഎംഎഫില്‍ നിന്നെടുത്ത 170 കോടി ഡോളര്‍ വായപ തിരിച്ചടക്കാന്‍ ഗ്രീസിന് കഴിയാത്തത് രാജ്യത്തെ വന്‍ കടബാധ്യതയിലേക്ക് നയിച്ചത് 2015ലെ പ്രധാന സംഭവമായിരുന്നു. ജൂണ്‍ അവസാനത്തോടെ കടം തിരിച്ചടയ്ക്കണ മെന്നായിരുന്നു വ്യവസ്ഥ. ഇതോടെ കടം തിരിച്ചടയ്ക്കാനാകാതെ അന്താരാഷ്ട്ര കരാര്‍ ലംഘിച്ച ആദ്യ വികസിത രാജ്യമായി മാറിയിരിക്കുകയാണ് ഗ്രീസ്.

ഐഎംഎഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. വന്‍ കടക്കെണിയിലായ ഗ്രീസ് പണം തിരികെയടയ്‌ക്കുന്നതിനായി മറ്റ് ബാങ്കുകളില്‍ നിന്ന് പണം വാങ്ങിയതും തിരിച്ചടയ്‌ക്കാന്‍ കഴിയാതെ പോയതോടെ യൂറോപ്പ്യന്‍ യൂണിയനിലെ ബാധ്യതയുള്ള രാജ്യമായി തീരുകയായിരുന്നു.