തരൂര്‍ ശ്രദ്ധിക്കപ്പെട്ടു

Webdunia
PRDPRD
പോയ വര്‍ഷം രാജ്യാന്തര തലത്തില്‍ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളി ശശി തരൂരിന്‍റേത്. കേരളത്തിലെ പാലക്കാട് ജില്ലക്കാരനാണ് അദ്ദേഹം. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയത്.

യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിന്ന് ബാന്‍ കി മൂണ്‍ വിരമിക്കുന്ന ഒഴിവില്‍ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു തരൂര്‍. എന്നാല്‍, ദക്ഷിണ കൊറിയയുടെ ബാന്‍ കി മൂണിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

1959 മാര്‍ച്ച് ഒന്‍പതിന് ലണ്ടനിലാണ് തരൂര്‍ ജനിച്ചത്. 2002 മുതല്‍ 2007 വരെ യു എന്നിന്‍റെ വാര്‍ത്താ വിതരണ പൊതു വിവര അണ്ടര്‍ സെക്രട്ടറിയായിരുന്നു തരൂര്‍. ഇതിന് പുറമെ അദ്ദേഹം സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഒക്കെയാണ്.

ഇന്ത്യയില്‍ യെര്‍ക്കാടിലെ മോണ്ട് ഫോര്‍ട്ട് സ്കൂളിലാണ് തരൂര്‍ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മുംബൈയിലെ ബോംബെ സ്കോട്ടിഷ് സ്കൂള്‍, കാമ്പിയന്‍ സ്കൂള്‍ എന്നിവിടങ്ങളിലും പഠനം നടത്തി. കൊല്‍ക്കത്തയിലെ സേവിയേഴ്സ് കൊളീജിയേറ്റ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഡല്‍‌ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളേജ് കോലേജില്‍ നിന്ന് ബിരുദമെടുത്തു. മസാച്ചുസെട്സിലെ ടുഫ്ട്സ് സര്‍വകാലാശാലയില്‍ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറേറ്റും അദ്ദേഹം നേടുകയുണ്ടായി.

യു എന്‍ സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകാതെ പോയതിനെ തുടര്‍ന്ന് തരൂരിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് 2007 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഇതേക്കുറിച്ച് വാര്‍ത്തകളൊന്നും ഉണ്ടായില്ല.

ആംഗലേയ ഭാഷയില്‍ നിരവധി പുസ്തകങ്ങള്‍ തരൂരിന്‍റേതായി ഉണ്ട്.‘ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’‍, ‘ഷോ ബിസിനസ്‘ എന്നിവ പ്രശ്സതമായ രചനകളാണ്. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങളില്‍ അദ്ദേഹം കോളമെഴുതിയിരുന്നു.

ഇന്ത്യയില്‍ പല വ്യവസായ പദ്ധതികളും തനിക്കുള്ളതായി തരൂര്‍ വെളിപ്പെടുത്തി. ഇതില്‍ ഒരെണ്ണം തിരുവനതപുരത്തെ ടെക്നോപാര്‍ക്കിലായിരിക്കും തുടങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.