രാജ്യം സ്വതന്ത്ര്യമായി ഇത്രയും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ‘സ്വാതന്ത്ര്യം’ എന്ന വാക്കിന്‍റെ അര്‍ത്ഥം പൂര്‍ണമായും മനസിലാക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? സംശയമാണ്. കാരണം, ‘അത് എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ പെടുന്നതാണ്’ എന്ന ബോധ്യം പലര്‍ക്കുമില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അജ്‌ഞത ഇന്നും നിലനില്‍ക്കുന്നു.
മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ ഏഴെണ്ണമാണ്. അവ സപ്തസ്വാതന്ത്ര്യങ്ങള്‍ എന്നറിയപ്പെടുന്നു.