തത്തകളുടെ ഹനുമദ് ഭക്തി

Webdunia
ഞായര്‍, 10 ഓഗസ്റ്റ് 2008 (16:56 IST)
WDWD
ഇന്ത്യാക്കാരുടെ ഭക്തിയും ആത്മീയ കാര്യങ്ങളിലുള്ള താല്‍‌പര്യവും പ്രസിദ്ധമാണ്. സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനോഭാവവും ഇന്ത്യാക്കാര്‍ക്കുണ്ട്. മാനുഷികത കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ടാകും ഇത്.

പക്ഷികള്‍ക്കായി ക്വിന്‍റല്‍ കണക്കിന് ധാന്യങ്ങള്‍ വിതറുന്ന കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഈ ധാന്യങ്ങള്‍ കൊത്തിയെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് തത്തകളെ കണ്ടിട്ടുണ്ടോ? ഇത്തരം ഒരു ദൃശ്യം കാണാനാകുന്ന സ്ഥലത്തേക്കാണ് ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ നിങ്ങളെ കൊണ്ടു പോകുന്നത്. മദ്ധ്യപ്രദേശില്‍ ഇന്‍ഡോറില്‍ പഞ്ച്‌കുയിയാന്‍ ക്ഷേത്രമാണ് സ്ഥലം.

പഞ്ച്കുയിയാന്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഹനുമാന്‍ സ്വാമിയാണ്. ഈ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് തത്തകളെ കാണാന്‍ കഴിയും. ഇവിടെ മനുഷ്യര്‍ മാത്രമല്ല തത്തകളും അതിരറ്റ ഭക്തി പ്രകടിപ്പിക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ശിവ ഭഗവാന്‍റെ ഒരു ചെറിയ പ്രതിഷ്ഠയുമുണ്ട്.
WDWD


ഈ തത്തകള്‍ നിരവധി വര്‍ഷങ്ങളായി ക്ഷേത്രത്തിലെത്തുന്നതായി ഇവിടെയുള്ള സന്യാസിമാര്‍ പറയുന്നു. ദിവസവും നാല് ക്വിന്‍റല്‍ ധാന്യങ്ങള്‍ തത്തകള്‍ക്കായി ഇവിടെ വിതറുന്നുണ്ട്.

ഫോട്ടോഫാലറി കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

WDWD
ധാന്യങ്ങള്‍ കൊത്തിപ്പെറുക്കും മുന്‍പ് തത്തകള്‍ ഹനുമാന്‍റെ വിഗ്രഹത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നു. ഇതിന് ശേഷമാണ് ധാന്യങ്ങള്‍ കൊത്തിപ്പെറുക്കാന്‍ തുടങ്ങുന്നത്. തത്തകളുടെ പ്രാര്‍ത്ഥനയുടെ തീവ്രത അവിസ്മരണീയമാണ്.

തത്തകളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ധാന്യങ്ങള്‍ വിതറാനായി 3000 ചതുരശ്ര അടി മട്ടുപ്പാവ് ക്ഷേത്ര സൊസൈറ്റിയും ഭക്തരും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. രാവിലെ 5.30 മുതല്‍ ആറ് മണി വരെയും വൈകിട്ട് നാല് മണി മുതല്‍ അഞ്ച് മണി വരെയുമാണ് മട്ടുപ്പാവില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. തത്തകളുടെ
WDWD
എണ്ണത്തിനനുസൃതമായാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. തത്തകള്‍ ഒരു മണിക്കൂര്‍ കൊണ്ട് ഈ ധാന്യങ്ങള്‍ വിതരണം ചെയ്യും.

ഈ വിചിത്രമായ സ്ഥിതി വിശേഷത്തെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? ഞങ്ങള്‍ക്കെഴുതുക.