ജൈനതീര്‍ത്ഥമായ മോഹന്‍‌ഖേദ

Webdunia
WDWD
ഭാരതത്തില്‍ ജന്മമെടുത്ത അതിപുരാതന മതങ്ങളില്‍ ഒന്നാണ് ജൈനമതം. രണ്ട് തരം തീര്‍ത്ഥാടനങ്ങളെ കുറിച്ചാണ് ജൈനമതത്തില്‍ വിശദീകരണമുളളത്. അതിലൊന്നാണ് ജിന്‍ അഗം.

മറ്റ് സ്ഥലങ്ങളില്‍ ചെയ്യുന്ന പാപകര്‍മ്മങ്ങള്‍ തീര്‍ത്ഥാടനങ്ങളിലൂടെ കഴുകിക്കളയാനാകും. ഇത്തരം ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് മോഹന്‍‌ഖേദ തീര്‍ത്ഥം. ഇന്‍ഡോര്‍-അഹമ്മദാബാദ് ഹൈവേയില്‍ ധറില്‍ നിന്നും 47 കിലോമീറ്റര്‍ മാറിയാണ് മോഹന്‍‌ഖേദ സ്ഥിതിചെയ്യുന്നത്.1940നോടടുപ്പിച്ച് പുജനീയ ഗുരുദേവ് ശ്രീ രാജേന്ദ്ര സുരിഷ്വര്‍ജി മഹാരാജ് സാഹബാണ് ഇത് സ്ഥാപിക്കുന്നത്.

ഇവിടെ പത്മാസനത്തിലിരിക്കുന്ന 16 അടി ഉയരമുള്ള ഭഗവാന്‍ ആദിശ്വറിന്‍റെ പ്രതിമയുണ്ട്. പുറമെ, ശ്രീ രാജേന്ദ്ര സുരിഷ്വാര്‍ജി, ശ്രീ യതീന്ന്ദ്ര സുരിഷ്വാര്‍ജി,ശ്രീ വിദ്യാചന്ദ്ര സുരിഷ്വാജി മഹാരാജ് സാഹബ് എന്നിവരുടെ സമാധി മന്ദിരങ്ങളുമുണ്ട്. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ആദ്യ പകുതിയിലെ പതിനഞ്ചാം ദിവസം ഉത്സവം സംഘടിപ്പിക്കാറുണ്ട്. ചൈത്രമാസത്തിലും പൌഷ മാസത്തിലെ ഏഴാം ദിവസവും സമാനമായ ആഘോഷമുണ്ട്.

WDWD
ഈ വര്‍ഷം ജനുവരി 15നാണ് ഉത്സവം. പരമപൂജനീയനായ ദാദ ഗുരുദേവൊ പ്രഭു ശ്രീമദ് വിജയ് രാജേന്ദ്ര സുരിഷ്വജി മള്‍വയിലെ ഈ ഭൂമിയിലാണ് താമസിച്ചിരുന്നത്. പ്രഭാഷണങ്ങളിലൂടെയും ആത്മപീഡനങ്ങളിലൂടെയും മറ്റും അദ്ദേഹം ഇവിടെ പുണ്യഭൂമിയാക്കി. പ്രഥമ തീര്‍ത്ഥങ്കരനായ റിഷബഡിയോജിയുടെ അവതാരമായ ശത്രുജ്ഞയുടെ പേരില്‍ അദ്ദേഹം ഒരു ജിനാലയം രാജ്ഗറിന് പടിഞ്ഞാറ് ഭാഗത്ത് 1940ല്‍ സ്ഥാപിച്ചു.

രാജ്ഗറിന് സമീപം ഖേദ എന്ന സ്ഥലമുണ്ട്. ബംജാറകളായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്.ഒരിക്കല്‍ പുജനീയ ശ്രീ രാജേന്ദ്ര സുരിശ്വജി ഇതു വഴി കടന്ന് പോകാനിടയായി. പൊടുന്നനെ അദ്ദേഹത്തിന് ഈ പ്രദേശത്തിന്‍റെ മഹിമയെ കുറിച്ച് തന്‍റെ യോഗ ശക്തിയാല്‍ ബോധ്യപ്പെട്ടു. മനസിന് സമാധാനം നല്‍കുന്ന ഒരു പ്രഭാ വലയം അദ്ദേഹം അവിടെ കണ്ടു.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

WDWD
രാജ്ഗറിലെത്തിലെത്തിയ അദ്ദേഹം ജിന്‍ ലുനജി പോര്‍വാളിനോട് ഖേദയിലേക്ക് പോകാനും കുങ്കുമമ കൊണ്ട് സ്വസ്തിക ചിഹനം രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം അടയാളപ്പെടുത്താനും ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. തന്നോട് ആവശ്യപ്പെട്ടത് പ്രകാരം പ്രവര്‍ത്തിച്ച ലുനജി സ്വസ്തിക ചിഹ്നം കാണപ്പെട്ട സ്ഥലം കുഴിക്കാന്‍ ആരംഭിച്ചു.

1940 മ്രാഗ് ശീര്‍ഷ് ശുക്ലയില്‍ റിഷബജിയുടേത് അടക്കമുള്ള ജൈന വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ഇനി മുതല്‍ ഈ ക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുമെന്ന് പൂജനീയ രാജേന്ദ്ര സുരിശ്വജി ആശീര്‍വദിക്കുകയുണ്ടായി.

സിധജ തീര്‍ത്ഥത്തിന് 108 പേരുകളുണ്ട്. അതൊലൊരു പേര്‍ മോഹന്‍ ഗിരി എന്നാണ്. ഈ ഭൂമിയില്‍ തലയില്‍ രത്നം വഹിക്കുന്ന വെളുത്ത സര്‍പ്പം ജീവിച്ചിരുന്നു എന്നൊരു വിശ്വാസമുണ്ട്. ഇപ്പോഴും ജിനാലയത്തിന് പുറകില്‍ രയന്‍ വൃക്ഷത്തിന് സമീപം ഒരു ചെറിയ ക്ഷേത്രവും മാളവും കാണാം.

WDWD
സംവത്സരം 1963ല്‍ പൂജനീയ ശ്രീ രാജേന്ദ്ര സുരിശ്വജി നിര്‍വ്വാണം. ആയിരക്കണക്കിന് അനുയായികളും ശിഷ്യന്മാരും അദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും സമാധി സ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഉത്സവവും നടത്തി വരുന്നു. ഈ വര്‍ഷം ഉത്സവം ജനുവരി 15നാണ്.

മോഹന്‍‌ഖേദ തീര്‍ത്ഥം 108 വര്‍ഷം പഴക്കമുള്ളതാണ്. അദ്യ തിര്‍ത്ഥങ്കരന്‍ ശ്രീ ആദിനാഥിന്‍റെ വിഗ്രഹം അതുല്യമാണ്. ഈ വിഗ്രഹം ദിവസം മൂന്ന് രൂപത്തിലാണ് ദര്‍ശിക്കാന്‍ കഴിയുന്നത്. രാവിലെ ശിശുവിന്‍റേയും ഉച്ചയ്ക്ക് യുവാവിന്‍റേയും വൈകുന്നേരം മുതിര്‍ന്ന മനുഷ്യന്‍റെയും രൂപത്തിലാണ് ദര്‍ശനം ലഭിക്കുക.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

WDWD
പഴയ കഷേത്രം സംവത്സരം 2024ല്‍ പുനരുദ്ധരിച്ചു. പുനരുദ്ധരിച്ച ക്ഷേത്രത്തില്‍ ആദിനാഥ് ശങ്കേശ്വര്‍ പ്രശ്വനാഥിന്‍റെയും ചിന്താമണീ പ്രശ്വനാഥിന്‍റെയും വിഗ്രഹങ്ങള്‍ ഉണ്ട്. ജിനാലയ സമാധി മന്ദിരത്തിന്‍റെ മുന്‍‌വശത്ത് പൂജനീയ സുരിശ്വജിയുടെ കഷേത്രമുണ്ട്. അദ്ദേഹത്തിന്‍റെ വളരെ മനോഹരമായ പ്രതിമ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിലെ തേന്‍ കൊണ്ടുള്ള അഭിഷേകം ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്.

പുജനീയ സുരിശ്വജിയുടെ ആശീര്‍വാദത്താല്‍ ഭക്തരുടെ അഗ്രഹങ്ങള്‍ സാ‍ധിക്കുന്നു. പതിനാറ് കെടാവിളക്കുകള്‍ ഇവിടെയെരിയുന്നു. ഈ ക്ഷേത്രത്തിന് മുന്നില്‍ ശ്രീമദ് വ്ജയ ധഞ്ചന്ദ്ര ശ്രിജിയുടെ സ്മാണാര്‍ത്ഥം മറ്റൊരു ക്ഷേത്രമുണ്ട്. ഇവിടെ ശ്രീമദ് ഭുപേന്ദ്ര സുരിശ്വജിയുടെയും മോഹന്‍ വിജയ്ജിയുടെയും വിഗ്രഹങ്ങളുണ്ട്. രത്നങ്ങള്‍ പതിച്ച ക്ഷേത്രവുമുണ്ട്. രത്നങ്ങള്‍ പതിച്ച 36 വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്.

വ്യാഖാന്‍ വാചസ്പതി ശ്രീമദ് വിജയ് യതീന്ദ്ര സുരിശ്വജിയുടെ ശിഷ്യന്മാരുടെ ഓര്‍മ്മയ്ക്കായി ശ്രി ക്ഷേത്രത്തിന്‍റെ മുന്നില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്.ധര്‍മശാലയില്‍ പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രത്തിന് പിന്നിലെ പ്രേരക ശക്തിയായിരുന്ന കവിവര്‍ ശ്രീമദ് വിജയ വിദ്യാചന്ദ്ര സുരിശ്വജിയുടെ സ്മരണയ്ക്കായി

WDWD
നിര്‍മ്മിച്ച ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ട് ഗുരുക്കന്മാരും ഇവിടെ വച്ചാണ് മുക്തി പ്രാപിച്ചത്.പഞ്ച തീര്‍ത്ഥങ്ങളില്‍ പ്രമുഖമാണ് മോഹന്‍ ഖേദ. അഞ്ചാമത്തെ തീര്‍ത്ഥമാണ് ഇത്. മന്‍ഡവ് ഗര്‍, ഭോപവര്‍, തലന്‍‌പുര്‍, ലക്‍ഷമണി എന്നിവയാണ് മറ്റ് പ്രമുഖ തീര്‍ത്ഥങ്ങള്‍.

തിര്‍ത്ഥാടകര്‍ക്കായി മൂന്ന് വലിയ വിശ്രമകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സൌജന്യമായി ഭക്ഷണവും ശ്രീ ആദിനാഥ് ജൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ലഭിക്കും. ജൈന സംസ്കാരവും മതവും പ്രചരിപ്പിക്കുന്നതിന് ആദിനാഥ് ജൈന്‍ ഗുരുകുല്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു മുതല്‍ എട്ട് വരെ
ക്ലാസുകളുള്ള ഒരു സ്കൂളും നടത്തുന്നുണ്ട്. ഇപ്പോള്‍ ആചാര്യ ഡിയോ ശ്രീമസ് വിജയശ്രീ ഹെമെന്ദ്രസുരി, സന്യംസ്തിവീര്‍ മുനിരാജ്, ശ്രീ ജൈപ്രഭാ മുനിരാജ്ശ്രി റിഷബചന്ദ്ര വിജയജി, മുനിരാജ് ശ്രീ ഹിതേഷ് ചന്ദ്ര വിജയജി, മുനിരാജ് പിയൂഷ് ചന്ദ്ര വിജയജി എന്നിവരുടെ മേല്‍നോട്ടത്തിലാണ് മോഹന്‍‌ഖേദ തീര്‍ത്ഥം.

എത്താനുള്ള മാര്‍ഗ്ഗം

WDWD
രാജ്ഗറില്‍ നിന്ന് ആറ് കിലോമിറ്റര്‍ അകലെയാണ് മോഹന്‍‌ഖേദ. ഏറ്റവും അടുത്ത റെയി‌വേ സ്റ്റേഷന്‍ മെഹ്‌നഗര്‍ 64 കിലോമീറ്റര്‍ അകലത്തിലാണ്. ഇന്‍ഡോറിലേക്ക് 112 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്ത പട്ടണമായ ധര്‍ 47 കിലോമീറ്റര്‍ അകലെയാണ്. ബസ് സര്‍വീസുകള്‍ മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ മോഹന്‍‌ഖേദയിലെത്താം.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക