ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (18:13 IST)
ന്യൂയോര്‍ക്കിലെ ടൈംസിറ്റിയില്‍ ആദ്യമായി ദുര്‍ഗപൂജ ആഘോഷിച്ചു. ന്യൂയോര്‍ക്കിന്റെ നഗരമധ്യത്തില്‍ വച്ച് നടത്തിയ ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ ആഹ്ലാദഭരിതരാണ് ഇന്ത്യക്കാര്‍. സോഷ്യല്‍ മീഡിയകളില്‍ ദുര്‍ഗാ പൂജയുടെ ആഘോഷ പരിപാടികള്‍ വൈറലാണ്. ടൈംസ്‌ക്വയറില്‍ നടന്ന ആഘോഷ പരിപാടികളും മന്ത്രോച്ചാരണങ്ങളും നിരവധി പേര്‍ ഇതിനോടകം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു കഴിഞ്ഞു. 
 
ന്യൂ ഇയര്‍ ഒരു ഇന്ത്യന്‍ സംഘടനയായ ബംഗാളി ക്ലബ് യു എസ് എ ആണ് ദുര്‍ഗാപൂജ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഇതൊരു പുത്തന്‍ അനുഭവമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍