വസന്ത പഞ്ചമി

Webdunia
വിദ്യാരംഭത്തിന്‍റെ- സരസ്വതീ പൂജയുടെ ദിവസമാണ് വസന്ത പഞ്ചമി. മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിയാണ് ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും ആഘോഷിക്കുന്നത്.പതംഗങ്ങളുടെ ഉത്സവമായും ഇത് കൊണ്ടാടാറുണ്ട്.

ലോകമെന്പാടുമുള്ള ഹിന്ദുക്കള്‍ വസന്ത പഞ്ചമിനാളിലാണ് വിദ്യാരംഭം നടത്തുന്നത്.കേരളം മാത്രമാണ് അപവാദം ഇവിടെ വിജയ ദശമി നാളിലാണ് വിദ്യാരംഭം. ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക് കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകള്‍ നടത്തുകയും ചെയ്യുന്നു.

പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജക്ക് വെക്കുന്നു. സംഗീതജ്ഞന്‍മര്‍സംഗീത ഉപകരണങ്ങളും സരസ്വതിയുടെ കാല്‍ക്കല്‍ വെച്ച് പൂജിക്കുന്നു.

പ്രകൃതിയിലെ പുതു മുളകളുടെ കാലമാണ് വസന്തം.ഇല പൊഴിയുന്ന മരങ്ങളില്‍ പുതിയ നാന്പുകളും മുകുളങ്ങളും ഉണ്ടാവുന്നു.മാവുപോലുള്ള മരങ്ങളില്‍ ഫല സമൃദ്ധിക്കായി സജ്ജമാവുന്നു.ഇതേ പോലെ വസന്താരംഭത്തില്‍ ബുദ്ധിയില്‍ അറിവിന്‍റെ പുതു മുകുളങ്ങള്‍ ഉണ്ടാവുന്നു എന്നാണ് വിസ്വാസം.

പഞ്ചാബിലിത് കടുകുപൂത്ത് വയലുകള്‍ മഞ്ഞയാവുന്ന കാലമാണ്.അതുകൊണ്ട് പഞ്ചാബികള്‍ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.