മനസ്സേ.... മടങ്ങുക മക്കയിലേയ്ക്ക്....

Webdunia
ഈദ് ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ചാണ് സാധാരണയായി ആഘോഷിക്കുന്നത് . സത്യത്തിലേക്കും ദൈവത്തിലേക്കുമുളള പാതയില്‍ പ്രവാചകനായ ഇബ്രാഹിമിന് നേരിടേണ്ടി വന്ന കൊടിയ ഓര്‍മ്മപുതുക്കലാണ് ഈദ് .

ഹൃദയമേ... കണ്‍തുറന്നു കാണുക മക്കയെ... പ്രവാചനനായ മുഹമ്മദിന്‍റെ നഗരിയില്‍ സകല ആധികള്‍ക്കും സിദ്ധൗഷധം ഉണ്ടെന്നറിയുക.

ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ഒരു നവലോക സൃഷ്ടിയ്ക്കായി ഈ സുദിനത്തില്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അനിഷ്ടകരമാണെങ്കിലും ദൈവകല്‍പനയ്ക്ക് കീഴടങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തുക.

സര്‍വ്വശക്തനായ അല്ലാഹുവില്‍ പ്രവാചകനുളള ഭക്തിയും സൈ്ഥര്യവും പരീക്ഷിക്കുവാന്‍ അല്ലാഹു ഇബ്രാഹിമിനെ കഠിനമായ പരീക്ഷണത്തിന് വിധേയനാക്കി. വളരെക്കാലം ആറ്റുനോറ്റിരുന്ന ഉണ്ടായ ഒരേ ഒരു മകനെ തനിക്ക് ബലിയായി നല്‍കുവാന്‍ ദൈവം ഇബ്രാഹിമിനോട് ആവശ്യപ്പെട്ടു.

ക്ഷണം പോലും മടിക്കാതെ ഇബ്രാഹിം പുത്രന്‍റെ കണ്ണുകള്‍ മൂടിക്കെട്ടി മെക്കയിലുളള മിനാ പര്‍വതത്തിന്‍റെ മുകളില്‍ വച്ച് സ്വന്തം മകനെ ബലിയായി സമര്‍പ്പിച്ചു. പിന്നീട് കണ്ണുകള്‍ തുറന്ന് നോക്കിയ ഇബ്രാഹിം കണ്ടത് തന്‍റെ മകന്‍റെ ശരീരത്തിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

സര്‍വശക്തന്‍റെ പ്രീതി തന്നില്‍ നിരുപാധികം പതിച്ചതായി ഇബ്രാഹിം തിരിച്ചറിഞ്ഞു. ഈ ഉദാത്തമായ ബലി സമര്‍പ്പണത്തിന്‍റെ പുനരാവിഷ്കരണമാണ് വിശ്വാസികളായ ലോക മുസ്ലീങ്ങള്‍ ബക്രീദായി ആഘോഷിക്കുന്നത്.