പെരുവനം പൂരം

Webdunia
ആറാട്ടുപുഴ പൂരം കഴിഞ്ഞോണ് പെരുവനം പൂരം.

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് പഞ്ചായത്തിലാണ് മൂവായിരത്തില്‍ ഏറെ പഴക്കമുള്ള പെരുവനം മഹാദേവക്ഷേത്രം.ഇരട്ടയപ്പന്‍ ക്ഷേത്രമെന്നും പേരുണ്ട്. 100 അടിയിലേറെ ഉയരമുണ്ട ഇവിടത്തെ ശ്രീകോവിലിന്.

ക്ഷേത്രത്തില്‍ ഇപ്പോല്‍ ഉത്സവമില്ല പൂരം മാത്രം.മീനത്തിലെ പൂയ്യം നാളിലാണ് ഇവിടത്തെ പൂരം. ഇതിനു തൊട്ടു മുമ്പാണ് ആറട്ടുപുഴ പൂരം. വാദ്യങ്ങളുടെ ,മേളങ്ങളുടെ പൂരമാണ് പെരുവനം പൂരം എന്നു പറയാം.

പൂരംനാള്‍ രാത്രി ഏഴിന് പെരുവനത്തപ്പന്‍റെ തിരുസന്നിധിയില്‍ നടക്കുന്ന പൂരത്തില്‍ 18 ദേവീദേവന്മാര്‍ പങ്കെടുക്കും. ഇതില്‍ ആറാട്ടുപുഴ, ചാത്തക്കുടം, ഊരകം, ചേര്‍പ്പ് തുടങ്ങി നാല് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളാണ് പ്രധാനം

വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഈ എഴുന്നള്ളിപ്പിന് മൂന്ന് ആന പഞ്ചാരിമേളം എന്നിവ അകന്പടിയേകും. പിഷാരിക്കല്‍ ഭഗവതി ക്ഷേത്രപ്രദക്ഷിണം നടത്തുന്നതോടെ, ആറാട്ടുപുഴ ശാസ്താവിന്‍റെ സുപ്രസിദ്ധമായ ഇറക്കപ്പാണ്ടിക്ക് കോലുയരും.


ആറാട്ടുപുഴ ശാസ്താവിനഭിമുഖമായി ചാത്തക്കുടം ശാസ്താവിന്‍റെ പഞ്ചാരി ഇതിനകം ആരംഭിച്ചിട്ടുണ്ടാകും. ഭഗവതി യോടൊപ്പമുള്ള ഈ എഴുന്നള്ളിപ്പിന് ഏഴ് ആനകളാണ് അകന്പടി നല്‍കുന്നത്.

പ്രശസ്തരായ കലാകാരന്മാര്‍ തീര്‍ക്കുന്ന പാണ്ടി-പഞ്ചാരി മേളങ്ങള്‍ ആസ്വദിച്ചനുഭവിക്കാന്‍ കേരളത്തിന്‍റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു മേളഭ്രാന്തന്മാര്‍ പെരുവനത്തെത്തുന്നു.

മേളം ഹൃദയതാളമാക്കിയ പെരുവനം നടവഴിയില്‍, ശാസ്താവിന്‍റെ തിരുമുന്പില്‍ നിന്നു മേളപെരുമാക്കള്‍ തീര്‍ക്കുന്ന ഈ ഇറക്കപ്പാണ്ടി കാണികളുടെ ഹൃദയത്തിലേക്ക് കുടിയിറങ്ങുന്നു.

ആറട്ടുപുഴത്തേവര്‍ കിഴക്കോട്ടാണിറങ്ങുക.ഏഴു മണിക്ക് കിഴക്കുനിന്ന് പടിഞ്ഞാട്ട് ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം പഞ്ചാരി മേളത്തോടെ കയറുന്നു . തൊട്ടുപിന്നാലെ ഊരകത്തമ്മ ഉണ്ടാവും. പിന്നെ ചേര്‍പ്പ് ഭഗവതി പഞ്ചാരി മേളത്തോടെ പടിഞ്ഞാറേ നടയിലെത്തും.

തുടര്‍ന്നുള്ള പൂരം ഊരകത്തമ്മതിരുവടിയുടേതാണ്. ഏഴ് ആനകളുടെ അകന്പടിയോടെ പഞ്ചാരിമേളത്തോടെ പ്രൗഢഗംഭീരമായാണ് ദേവിയുടെ എഴുന്നള്ളത്ത്. പഞ്ചാരിയുടെ മൂന്നാംകാലത്തിനോടടുത്ത സമയത്ത് പെരുവനം ക്ഷേത്രമതില്‍ക്കകത്ത് കൂട്ടിയെഴുന്നള്ളിപ്പുണ്ട്.


ഈ വിളക്ക് എഴുന്നള്ളിപ്പില്‍, നെട്ടിശേരി, കോടന്നൂര്‍, നാങ്കുളം, എടക്കുന്നി, ചക്കംകുളം, ചിറ്റിച്ചാത്തക്കുടം, തൈക്കാട്ടുശേരി, മേടംകുളം, കല്ലേലി, പൂനിലാര്‍ക്കാവ്, മാട്ടില്‍ എന്നീ 11 ക്ഷേത്രങ്ങളാണ് പങ്കെടുക്കുക.

പടിഞ്ഞാറു ഭാഗത്ത് പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടി മേലത്തോടെ ക്ഷേത്രത്തിലേക്ക് കടക്കുന്നു . ഇരട്ടിയപ്പണ്ടെ പാണ്ടി മേളം നിലയ്ക്കും അപ്പോള്‍ ‘ഇറക്കക്കാരുണ്ടൊ‘ എന്ന ചോദ്യമുയരും.

അവിടെ വച്ച് ചേര്‍പ്പ് ഭഗവതിയും, അയ്യങ്കുന്ന് ഭഗവതിയും ഒന്നിച്ച് എഴുന്നെള്ളും.പാണ്ടി മേലം കിഴക്കെ നടയില്‍ അവസാനിപ്പിച്ച് പഞ്ചാരി മേളത്തോടെ കിഴ്ക്കൂട്ട് ഇറങ്ങും.

ഊരകത്തമ്മതിരുവടിയുടെ പൂരം കഴിഞ്ഞ് ദേവി മതില്‍ക്കകത്ത് പ്രദക്ഷിണം വയ്ക്കുന്നതുവരെ ഈ വിളക്കിലെ പ്രധാന പങ്കാളികളായ നെട്ടിശേരി, കോടന്നൂര്‍, നാങ്കുളം ശാസ്താക്കന്മാര്‍ ശ്രീപാര്‍വതിയുടെ നടയ്ക്കു മുന്പില്‍ നിലപാടുനില്‍ക്കും .വെളുപ്പിന് ആറട്ട് കഴിയുന്നതോടെ ദേവീ ദേവന്മാര്‍ തിരിച്ചു പോവും