ഇന്ന് വൈക്കത്തഷ്ടമി

Webdunia
: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിദര്‍ശനം. ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന ഈ മഹാ ഉല്‍സവം തെക്കന്‍ കേരളത്തിലെ സുപ്രധാനാ ക്ഷേത്രോല്‍സവങ്ങളിലൊന്നാണ്.

പുലര്‍ച്ചെ 4.30 ന് അഷ്ടമി ദര്‍ശനം നടന്നു. ദര്‍ശന പുണ്യം തേടി ആയിരക്കണക്കിന് ഭക്തജ-നങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നാണ് പലര്‍ക്കും അഷ്ടമി ദര്‍ശനം ലഭിച്ചത്.

വൃശ്ഛികമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമിയാണ് വൈക്കത്തഷ്ടമിയായി ആഘോഷിക്കുന്നത്. വ്യാഘ്രപാദ മഹര്‍ഷിക്ക് ഭാരതത്തിലെ 108 ശൈവമഹാക്ഷേത്രങ്ങളില്‍ പേരുകേട്ടതാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം. അന്നദാനപ്രഭുവാണ് വൈക്കത്തപ്പന്‍. പെരും തൃക്കോവിലപ്പന്‍ എന്നും വൈക്കത്തപ്പനു പേരുണ്ട്.

വൈക്കത്തപ്പനു മൂന്നു ഭാവങ്ങളുണ്ട്. രാവിലെ ജ്ഞാന വിജ-്ഞാന വര്‍ദ്ധനയും ഐശ്വര്യവും നല്‍കുന്ന ദക്ഷിണാ മൂര്‍ത്തി. മദ്ധ്യാഹ്നത്തില്‍ സര്‍വകാര്യസിദ്ധി നല്‍കുന്ന കിരാത മൂര്‍ത്തി. സന്ധ്യക്ക് സമസ്ഥ ജ-ീവിതൈശ്വര്യങ്ങളും കുടുംബശ്രീയും നല്‍കുന്ന സാമ്പശിവനും. പരമശിവന്‍ ദര്‍ശനം നല്‍കിയ ദിവസമാണ് ഇതെന്നാണ് ഐതിഹ്യം.

രാവിലെ 101 പറ അരിയുടെ വിഭവസമൃദ്ധമായ പ്രാതലാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്.

അഷ്ടമി ദിവസം വൈക്കത്തിനടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും സ്വീകരിക്കുന്നു എന്ന സങ്കല്‍പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്.

വലിയ കവല മുതല്‍ നിലവിളക്കുകള്‍ കത്തിച്ചു വച്ചും പൂക്കള്‍ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങള്‍ എതിരേല്‍ക്കുന്നത്. തുടര്‍ന്ന് വലിയ കാണിക. വെടിക്കെട്ടിനുശേഷം ഉദയനാപുരത്തപ്പന്‍ മടക്കയാത്ര നടത്തും.