ആ‍ാദീയ ശക്തി വ്വിളിച്ചോതി പിആര്‍ഡി എസ്. ഘോഷയാത്ര

Webdunia
ഇരവിപേരൂര്‍ : പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍റെ 130 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച ഇരവിപേരൂരില്‍ ബ്ഭക്തി നിര്‍ഭരമായ ഘോഷയാത്ര നടന്നു.

ശുഭ്രവസ്‌ത്രധാരികളായ വനിതകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്ന ഭക്‌തിനിര്‍ഭരമായ ഘോഷയാത് പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌.)യുടെയും ആദീയരുടെയും ആത്മീയ ശക്തി വിളിച്ചോതി. നെറ്റിപ്പട്ടമണിഞ്ഞ ആനകളും മന്തോച്ചാരണങ്ങളും വാദ്യമേളങ്ങളും നിശ്‌ചലദൃശ്യങ്ങളും മുത്തുക്കുടകളും ഘോഷയാത്രയെ ശബളാഭമാക്കി

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ആദിയര്‍ ജനതയുടെ വിമോചനത്തിന്‌ യത്നിച്ച പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവനെ സ്‌തുതിക്കുന്ന ഗീതങ്ങളും മുദ്രാവാക്യങ്ങളും ഘോഷയാത്രയില്‍ മുഴങ്ങിക്കേട്ടു. നെല്ലാട്‌ ജംഗ്‌ഷനില്‍ നിന്ന്‌ വൈകുന്നേരം 5.10 ന്‌ ആരംഭിച്ച ഘോഷയാത്ര മൂന്നു കിലോമീറ്റര്‍ അകലെ ശ്രീകുമാര്‍ നഗറില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.

സഭാ പ്രസിഡന്റ്‌ സി.പി. ദാമോദരന്‍, വൈസ്‌ പ്രസിഡന്റ്‌ വി.കെ. രാമന്‍, ജനറല്‍ സെക്രട്ടറിമാരായ എം.എസ്‌. കുട്ടപ്പന്‍, പി.എസ്‌. ചെല്ലപ്പന്‍, ജോയിന്റ്‌ സെക്രട്ടറി വി.ടി. രാജപ്പന്‍, ട്രഷറര്‍ എ.ജെ. രവികുമാര്‍, മഹിളാസമാജം പ്രസിഡന്റ്‌ എം. പൊന്നമ്മ, യുവജനസംഘം പ്രസിഡന്റ്‌ കെ.ടി. രാജീവ്‌, സെക്രട്ടറി എം.എന്‍. ശശികുമാര്‍, ഗുരുകുലശ്രേഷ്‌ഠന്‍ കെ.ഇ. നാരായണന്‍, ഉപശ്രേഷ്‌ഠന്‍ ടി.കെ. സത്യരാജ്‌, ഗുരുകുല ഉപദേഷ്‌ടാക്കളായ കെ.ആര്‍. സോമന്‍, വി.കെ. മാധവദാസ്‌, കെ.ആര്‍. തങ്കപ്പന്‍, ഇ.ടി. രാമന്‍, എം. ഭാസ്‌കരന്‍, മീഡിയ കണ്‍വീനര്‍ വി.കെ. ചെല്ലകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പൊതുസമ്മേളനത്തില്‍ സഭാ പ്രസിഡന്റ്‌ സി.പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ശ്രീകുമാരഗുരുദേവ ജന്മദിന സപ്ലിമെന്റ്‌ പ്രകാശനം തമിഴ്‌ സാഹിത്യകാരന്‍ ചാരുനിവേദിത നിര്‍വഹിച്ചു.