മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്ക്കണമെന്നാണ് ശാസ്ത്രം: എന്താണ് അത്തരമൊരു ശാസ്ത്രത്തിനു പിന്നില്‍ ?

Webdunia
ശനി, 2 ജൂലൈ 2016 (15:33 IST)
മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്ക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ ഇതൊരു വിശ്വാസം മാത്രമല്ല ഇതിനു പിന്നില്‍ ശാസ്ത്രീയമായ പല വശങ്ങളുമുണ്ട്. കുളി കഴിഞ്ഞേ ക്ഷേത്രം വീട് എന്നിവയില്‍ പ്രവേശിക്കാവൂ എന്നതാണ് സത്യം. മരിച്ച വ്യക്തിയുടെ പ്രേതം മരണമന്വേഷിച്ചു ചെല്ലുന്ന വ്യക്തിയുടെ ദേഹത്ത് കയറുമെന്നാണ് പൂര്‍വികര്‍ പറയുന്നത്. അതിനാലാണ് മരണ വീട്ടില്‍ പോയി വന്നശേഷം അടിച്ചു നനച്ചു കുളിക്കണമെന്ന് പറയുന്നതെന്നാണ് നിലവിലുള്ള വിശ്വാസം. എന്നാല്‍ ഇതിന്റെ പിന്നില്‍ പല തരത്തിലുള്ള ശാസ്ത്രീയമായ വശങ്ങളുമുണ്ട്. അതെന്തെല്ലാമാണെന്ന് നോക്കാം. 
 
പ്രധാനമായും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് മരണവീട് സന്ദര്‍ശിച്ചു കഴിഞ്ഞ ശേഷം കുളിയ്ക്കണം എന്നു പറയുന്നത്. കുളിക്കുമ്പോള്‍ ശരീരത്തില്‍ വെള്ളം വീണ് തണുക്കുന്നതിനാല്‍ ശരീരമാസകലം ഊര്‍ജ്ജം പുനഃസ്ഥാപിക്കപ്പെടുന്നു. ഇത് ശരീരത്തിലെ വിഷാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. ഇക്കാരണത്താലാണ് സ്വന്തം വീട്ടിലാണെങ്കിലും മൃതദേഹം മറവു ചെയ്ത് കഴിഞ്ഞാല്‍ കട്ടില്‍ കഴുകുകയും തുണികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നത്.
 
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരത്തില്‍ നിന്നും ധാരാളം അണുക്കള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഈ അണുക്കള്‍ അവിടെയുള്ള ആളുകളിലേക്ക് ബാധിക്കാന്‍ സധ്യത കൂടുതലാണ്. ഓരോ ആളുകള്‍ക്കും ഓരോ തരത്തിലായിരിക്കും ശരീരത്തിന്റെ പ്രതിരോധശക്തി. എന്നാല്‍ പ്രതിരോധ ശക്തി തീരെ കുറഞ്ഞ ആളുകള്‍ക്ക് പെട്ടെന്ന് അസുഖങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയ അണുക്കളെ ഇല്ലാതാക്കാനാണ് മരണവീട്ടില്‍ പോയി വന്നതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്.
 
സ്വന്തം വീട്ടിലാണെങ്കില്‍പ്പോലും ആരെങ്കിലും മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ച് അന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കില്ല. ഇതിനു പിന്നില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഒരോ മതത്തില്‍പ്പെട്ടവര്‍ക്കും ഒരോ രീതിയിലാണ് വിശ്വാസങ്ങള്‍. എന്നിരുന്നാലും ഇതെല്ലാമാണ് അതിനുപിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 
Next Article