തൃശ്ശൂര്‍: വൈശാഖ പുണ്യമാസം തുടങ്ങി. മെയ്6 ന് ആയിരുന്നു തുടക്കം.ജൂണ്‍ 3നാണ് പുണ്യമാസ സമാപനം. മേടം ഇടവം മാസങ്ങളിലായാണ് വൈശാഖം വരുക. ഗുരുവായൂരില്‍ ഇതു പുണ്യമാസമായി കരുതി ധാരാളം ഭക്തന്മാര്‍ വന്നെത്തുന്നു.
വൈശാഖകാലത്ത് നാല് ഭാഗവത സപ്താഹങ്ങള്‍ ഗുരുവായൂരില്‍ നടക്കു ം. ആദ്യം ആഞ്ഞം കൃഷ്ണന്‍ നമ്പൂതിരിയുടെ സപ്താഹവായനയാണ്. അക്കാരപ്പിള്ളി നാരായണന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരി, തോട്ടം കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ സപ്താഹങ്ങള്‍ പിന്നാലെ നടക്കും.
മെയ് 7നുള്ള അക്ഷയതൃതീയ-ബലരാമജയന്തി മെയ് 9നുള്ള ശ്രീശങ്കര ജയന്തി മെയ് 18 നുള്ള നരസിംഹജയന്തി മെയ് 19 നുള്ള ബുദ്ധപൂര്‍ണ്ണിമ എന്നീ പുണ്യദിനങ്ങള്‍ വൈശാഖത്തിലാണ്. ഈ മാസത്തില്‍ സ്നാനം, ഈശ്വരഭജനം, ദാനം, യജ്ഞം, വ്രതം എന്നിവ അനുഷ്ഠിച്ചാല്‍ പാപ പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.
ഭജ-നമിരിക്കാനും വഴിപാടുകള്‍ നടത്താനും വൈശാഖം യോജിച്ചതാണെന്നാണ് വിശ്വാസം. ഈമാസത്തില്‍ സത്കര്‍മ്മങ്ങളനുഷ്ഠിക്കുന്നതും നല്ലതത്രെ. വൈശാഖം മുഴുക്കെ ഒരു നേരം മാത്രം ആഹാരം കഴിച്ചാല്‍ സ്വജ-ാതിയിലുള്ള ബാന്ധവത്തിലൂടെ ശ്രേയസ്സ് കൈവരുമെന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.