ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ ദൈവചിന്തയോടെയിരുന്നാല്‍ ഈ കാലഘട്ടത്തിലെ ദോഷങ്ങളെ ഒരു പരിധിവരെ തള്ളികളയാമെന്നാണ് വിശ്വാസം. സജ്ജനസംസര്‍ഗം, വേദം, പുരാണം എന്നിവ വായിക്കുക, ഗ്രഹങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള വസ്തുക്കള്‍ ദാനം ചെയ്യുക എന്നിവ ഈകാലഘട്ടത്തില്‍ ചെയ്യേണ്ടതാണ്.
സൂര്യന്‍റെ അനിഷ്ടസ്ഥിതിക്ക് ദാനം ചെയ്യേണ്ടത് ഗോതമ്പാണ്. ഈ കാലഘട്ടത്തില്‍ ആദിത്യയന്ത്രം ധരിക്കുന്നതും നല്ലതാണ്. ചന്ദ്രന്‍റെ ദോഷം മാറാന്‍ ഉണക്കലരി ദാനം ചെയ്യണം. വെള്ളനിറമുള്ള വസ്ത്രംവും മുത്തും ധരിക്കുന്നത് നല്ലതാണ്.