മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായിബാബ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കുന്ന കാണിക്കയില്‍ അഭൂതപൂര്‍വ്വമായ വര്‍ധനവ്. 36 കിലോ സ്വര്‍ണവും 401 കോടി രൂപയുമാണ് 2011-ല്‍ ഭക്തരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. 2010-ല്‍ കിട്ടിയതിനേക്കാള്‍ 20 ശതമാനം കൂടുതലാണിത്.
440 കിലോ വെള്ളിയും കഴിഞ്ഞ വര്‍ഷം ലഭിച്ചിട്ടുണ്ട്.
2010- ല്‍ 301 കോടി രൂപയാണ് ഇവിടേക്ക് പണമായി ലഭിച്ചത്. ഭക്തര്‍ നല്‍കിയ വിദേശ കറന്‍സിയുടെ കാര്യത്തിലും വര്‍ധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. 6.28 കോടിയുടെ വിദേശ കറന്‍സിയാണ് 2011-ല്‍ ലഭിച്ചത്.