ഓയ്മാന്‍ ചിറ ഓച്ചിറയായി

Webdunia
ഓച്ചിറ എന്ന പേര്‍ എങ്ങനെ ഉണ്ടായി? എന്താണതിന്‍റെ അര്‍ഥം?

ഓയ്മാന്‍ എന്ന ചെന്തമിഴ് പദത്തിന് ശില്പി എന്നാണര്‍ത്ഥം. ഓയ്മാന്‍ ചിറ പിന്നീട് ഓച്ചിറയായിത്തീര്‍ന്നുവത്രെ!

ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്നാണ് പറഞ്ഞുവരുന്നതെങ്കിലും അവിടെ ക്ഷേത്രമോ ശ്രീകോവിലോ ഒന്നുമില്ല. രണ്ട് ആല്‍ത്തറകള്‍ കഫണാം,

രണ്ട് കാവുകളും .ക്ഷേത്രങ്ങളുടെ ആദിരൂപം കാവുകളായിരുന്നുവല്ലോ. ആ മൂര്‍ത്തി - പരബ്രഹ്മമൂര്‍ത്തി - മുകളിലെ ആകാശം കണ്ടുകൊണ്ട് സസ്യസമൃദ്ധിയുടെ താഴെ വെയിലും മഴയും കൊണ്ട് പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് വിരാജിക്കുന്നു.

വിസ്തൃതമായ അമ്പലപ്പറമ്പ്. പക്ഷെ അവിടെ തലയുയര്‍ത്തി നില്‍ക്കുന്നത് നെറ്റിപ്പട്ടം കെട്ടിയ ആനകളല്ല, കാളകളാണ്. പരബ്രഹ്മമൂര്‍ത്തിയായി പരമേശ്വരസങ്കല്പമാണ് ഇവിടെ കാണുന്നത്. ക്ഷേത്ര സങ്കേതത്തിന് പൊതുവെ ബൗദ്ധച്ഛായയുണ്ട്; ഒരു ബുദ്ധ വിഹാരത്തിന്‍റെ പ്രതീതി.

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ നിവേദ്യങള്‍ക്ക് ഒന്നും പ്രാധാന്യമില്ല. പ്രസാദമായി ലഭിക്കുന്നത് ഒരു തരം ചെളിയാണ്. ആ ചെളിക്ക് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു.ബുദ്ധവിഹാരങ്ങളില്‍ പണ്ട് മരുന്നു നല്‍കുന്ന പതിവ് ഉണ്ടായിരുന്നല്ലോ.

പരബ്രഹ്മൂര്‍ത്തിയ്ക്ക് ക്ഷേത്രം പണിയാന്‍ കായംകുളം രാജാവും തിരുവിതാംകൂര്‍ രാജാവും ശ്രമം നടത്തിയതായി പറയപ്പെടുന്നു. പക്ഷേ ദേവഹിതം ക്ഷേത്രം പണികഴിപ്പുക്കുന്നതിന് അനുകൂലമായിരുന്നില്ലത്രെ. പരബ്രഹ്മമൂര്‍ത്തി ശ്രീകോവിലനകത്ത് ഒതുങ്ങിനില്‍ക്കുന്നവനല്ലല്ലോ.

ക്ഷേത്രപ്പഴമയെക്കുറിച്ച് പറയുമ്പോള്‍ ഒരൈതിഹ്യകഥ പ്രചാരത്തിലുണ്ട്.