മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി.

Webdunia
ബുധന്‍, 19 മാര്‍ച്ച് 2014 (11:43 IST)
PRO
രാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബിജെപിയുടെ വിഭജനനയം രാജ്യത്തിന്റെ മതേതരഘടനയെയാണ് നശിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. മതത്തെയും ജാതിയെയും അവഗണിക്കുന്നതിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ തത്ത്വസംഹിതയെന്നും രാഹുല്‍ പറഞ്ഞു.

അരുണാചല്‍പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും തുല്യമായി അനുഭവിക്കാന്‍ അവകാശമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം വംശീയവിവേചനം വേരോടെ പിഴുതെറിയാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ വ്യക്തമാക്കി

ജനങ്ങള്‍ക്ക് സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മതത്തില്‍ അധിഷ്ഠിതമായ ബിജെപിയുടെ തത്ത്വങ്ങള്‍ രാജ്യത്തെ മതേതരകാഴ്ചപ്പാടുകളെയാണ് തകര്‍ക്കുന്നതെന്നും അത് വംശീയവിവേചനത്തിനുവരെ ഇടയാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.