രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ‘നാല് സ്ത്രീകള്‍’

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (15:53 IST)
PTI
രാജ്യത്തെ ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എത്തുന്നത് അപൂര്‍വമല്ല. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ഫാത്തിമാ ബീവി, ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ ഗാന്ധി, പ്രഥമ വനിതയായിരുന്ന പ്രതിഭാ പാട്ടീല്‍ എന്നിവരുണ്ട്. എന്നാല്‍ ഇപ്പോല്‍ ഇന്ത്യയുടെ നാല് സ്ത്രീകളാണ് തീരുമാനിക്കുന്നതെന്ന് തത്വത്തില്‍ പറയാം.

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ജയലളിത, മായാവതി, മമതാ ബാനര്‍ജി ഇവരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്ന താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി. ഇന്ത്യയിലെ ശക്തരായ വനിതാ നേതാക്കളില്‍ ഒരാളായി എണ്ണപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രിയും എ‌ഐഡി‌എംകെ നേതാവുമായ ജയലളിത എന്നീ ഉരുക്കുവനിതകള്‍ക്ക് എല്ലാവര്‍ക്കും കൂടി നൂറില്‍ക്കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് പല സര്‍വേകളും ഇതിനകം പ്രവചിച്ചു കഴിഞ്ഞു.

സെന്റ് ജ്ജോര്‍ജ് കോട്ടയില്‍നിന്നും ചെങ്കോട്ടയിലേക്ക്- അടുത്തപേജ്



PRO
ജയലളിത

ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരണചര്‍ച്ചകള്‍ സജീവമായിരുന്നു. മൂന്നാം മുന്നണി വിജയിക്കുകയാണെങ്കില്‍ ജയലളിത പ്രധാനമന്ത്രിയാകുമെന്ന് എ ബി ബര്‍ദന്‍ പറഞ്ഞിരുന്നു. ബിജെഡി, ടിഡിപി, എഐഡിഎംകെ, സിപിഎം, സിപിഐ,ആര്‍എസ്പി, ഫോര്‍വേഡ് ബ്‌ളോക്ക് തുടങ്ങി 11 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ നിശ്ചയിക്കാനുള്ള ശക്തിയായി എഐഎഡിഎംകെ വളര്‍ന്നുവെന്ന് ജയലളിത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിത 29 സീറ്റുകളോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പലതും സൂചിപ്പിച്ചത്.

ആന്ധ്രയും (42), ബീഹാര്‍ (40), മഹാരാഷ്ട്രയും (48), ഉത്തര്‍പ്രദേശ് (40), പശ്ചിമബംഗാള്‍ (42) എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. പോയതവണ 39-ല്‍ 11 സീറ്റുകള്‍ മാത്രമായിരുന്നു ജയലളിതയുടെ പാര്‍ട്ടി നേടിയത്.

ശക്തിയറിയിക്കാന്‍ മമതാ ബാനര്‍ജി- അടുത്തപേജ്


മമതാ ബാനര്‍ജി
PRO

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് കൊല്‍ക്കത്തയില്‍ നടത്തിയ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജിയാണ് നിലപാട് വ്യക്തമാക്കിയത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും പലപ്പോഴും മമത ആഞ്ഞടിക്കുകയും ചെയ്തു.

യുപിഎ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് പിന്തുണ പി‌ന്‍‌വലിച്ചത്.

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്താന്‍ തനിക്ക് അവസരമൊരുക്കണമെന്ന് -അടുത്തപേജ്

മായാവതി
PRO

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് മായാവതി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, ബിജെപിഎന്നിവയുള്‍പ്പെടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ഉത്തര്‍പ്രദേശിനകത്തും പുറത്തും സഖ്യമുണ്ടാക്കില്ലെന്നും മായാവതി പറഞ്ഞിരുന്നു.

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്താന്‍ തനിക്ക് അവസരമൊരുക്കണമെന്ന് മായാവതി ഒരു പ്രസംഗത്തില്‍ തന്റെ പ്രധാനമന്ത്രി പദമോഹം പ്രകടിപ്പിച്ചിരുന്നു. 25 ഓളം സീറ്റുകള്‍ ബി‌എസ്‌പി നേടുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍ പലതും സൂചിപ്പിച്ചിരുന്നത്.21 സീറ്റുകളുമായി പുറത്തുനിന്നും ബിഎസ്പി യു‌പി‌എ സര്‍ക്കാരിനെ പിന്തുണക്കുകയായിരുന്നു.

പ്രധാനമന്ത്രിപദം വേണ്ടെന്നു വച്ച്- അടുത്തപേജ്


സോണിയ ഗാന്ധ ി
PRO
സോണിയാ ഗാന്ധി ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ ഏതൊക്കെ സ്ഥാനങ്ങളില്‍ ആരൊക്കെ എത്തുമെന്ന് തീരുമാനിക്കുന്ന ഹൈക്കമാന്‍ഡും വിവിധ ഗ്രൂപ്പുകളെ കോണ്‍ഗ്രസില്‍ ഒത്തൊരുമിപ്പിക്കുന്നതും ഗാന്ധി കുടുംബവും സോണിയയുമാണ്.

2004 ല്‍ പ്രധാനമന്ത്രി പദം സോണിയഗാന്ധി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഈ സ്ഥാനം അപ്രതീക്ഷിതമായി മന്‍മോഹന്‍ സിംഗിലേക്കെത്തി.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി.പ്രവര്‍ത്തക സമിതിയുടെ തീരുമാനം അന്തിമമാണെന്നും സോണിയ പറഞ്ഞു. ഇലക്ഷനു ശേഷം മാത്രം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന നിലപാടാണ് സോണിയ എടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്