'മോഡിയുടെ റാലിയിലെ ജനക്കൂട്ടം വാടകക്കെടുത്തവര്‍'

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (16:01 IST)
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ റാലിയിലെത്തുന്ന ജനക്കൂട്ടം പണംനല്‍കി കൊണ്ടുവന്നവരെന്ന് ആരോപണം.

ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി തങ്ങളെ പിന്തുണച്ചെത്തുന്നവര്‍ക്കായി ഒരു ചായ പോലും നല്‍കുന്നുല്ലെന്നും യാദവ് പറഞ്ഞു.

ഹെലി‌ക്കോപ്റ്ററുള്‍പ്പടെയും വലിയ കട്ടൌട്ടുകളും റാലിക്കുപയോഗിക്കുമെന്നും ഇതിനുള്ള പണം എവിടെനിന്നാണെന്ന് അന്വേഷിക്കേണ്ടി വരുമെന്നും യാദവ് പറഞ്ഞു.