വിവാദങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് വാക്കിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ്. ഇതാണ് ഏഷ്യാ കപ്പ് വിവാദത്തിനെതിരെ ഇന്ത്യന്‍ ടീം സ്വീകരിച്ചിരിക്കുന്ന നയം. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഒത്തുകളി വിവാദത്തെ തൂത്തുകളയേണ്ടത് ഇരു ടീമുകളുടെയും ആവശ്യമാണ്.
പാകിസ്ഥാനെ മത്സരത്തില്‍ നിന്ന് പുറത്താക്കാന്‍ സൂപ്പര്‍ ഫോറില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചു എന്ന് പാകിസ്ഥന്‍റെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. വിവാദം ശക്തമായിരിക്കെ മറുപടി ഫീല്‍ഡില്‍ നല്‍കാമെന്നാണ് ഇന്ത്യ കരുതുന്നത്. കൂടുതല്‍ വിവാദത്തിനു വഴി നല്‍കാതിരിക്കാന്‍ ഫൈനലിനു മുന്നോടിയായി നടന്ന മാധ്യമ സമ്മേളനത്തിലും ഇന്ത്യ പങ്കെടുത്തില്ല.
ശ്രീലങ്കന്‍ മധ്യ നിര നടത്തിയ നിരുത്തരവാദപരമായ ബാറ്റിംഗാണ് പാകിസ്ഥാനെ പുറത്താക്കിയത് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജയസൂര്യയുടെ ബാറ്റിംഗ് ഒത്തുകളി വെളിവാക്കിയെന്ന് വഖാര്‍ യൂനുസ് കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പാകിസ്ഥാനെ പുറത്താക്കാനായി മന:പൂര്‍വം തോല്‍ക്കുകയായിരുന്നു എന്ന ആരോപണം ശ്രീലങ്ക നിഷേധിച്ചു.
ഇന്ന് നടക്കുന്ന ഡേനൈറ്റ് മത്സരത്തില്‍ ബാറ്റ്സ്മാന്മാരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ഓപ്പണര്‍മാരായ വീരേന്ദ്ര സേവാഗും ഗൌതം ഗംഭീറും നല്ല തുടക്കങ്ങള്‍ നല്‍കുന്നതും ക്യാപ്റ്റന്‍ ധോനി ഫോം വീണ്ടെടുത്തതും ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.
ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സുരേഷ് റയ്നയിലാണ്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്ണുമായി മുന്നില്‍ നില്‍ക്കുന്ന റയ്ന ഇന്ന് നടക്കുന്ന ഫൈനലിലും ഇന്ത്യന്‍ പ്രതീക്ഷയാവുന്നു. അഞ്ച് മതസരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടെ 356 റണ്‍സ് ആണ് റയ്നയുടെ സമ്പാദ്യം.
ഏഷ്യാകപ്പില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് രണ്ടാം സ്ഥാനത്ത്-341 റണ്‍സ്.
ബൌളിംഗില്‍ ഇന്ത്യയുടെ പിയൂഷ് ചൌള മൂന്ന് മത്സരങ്ങളില്‍ നിന്ന് 128 റണ്‍ വഴങ്ങി 6 വിക്കറ്റുകള്‍ നേടി. ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസാണ് ബൌളര്‍മാരില്‍ മുന്നില്‍-11 വിക്കറ്റ്. തൊട്ടുപിന്നില്‍ 10 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനുമുണ്ട്.