അഡ്‌ലെയ്ഡിന് ഊര്‍ജമേകി സെവാഗിന്‍റെ 150

തിങ്കള്‍, 28 ജനുവരി 2008 (12:14 IST)
WDFILE
വിരസമായ സമനിലയിലേക്ക് നീങ്ങുന്ന അഡ്‌ലെയ്ഡ് ടെസ്റ്റിന് ഊര്‍ജം പകര്‍ന്ന് വീരേന്ദ്ര സെവാഗിന്‍റെ കിടിലന്‍ 150. 230 ബോളില്‍ നിന്നാണ് അദ്ദേഹം ഇത്രയും റണ്‍സ് നേടിയത്. 11 ഫോറുകള്‍ ഉതിര്‍ത്ത അദ്ദേഹം രണ്ട് സിക്‍സറുകളും നേടി.

കുംബ്ലെയാണ്(4)സെവാഗിന് പിന്തുണയേകി ബാറ്റ് ചെയ്യുന്നത്. ഇന്ത്യ ഇപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സെടുത്തു. 76.5 ഓവറില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്. 24 എക്സ്‌ട്രാകള്‍ ലഭിച്ചു.

ധോനിയാണ് അവസാനം പുറത്തായ ബാറ്റ്‌സ്‌മാന്‍. 20 റണ്‍സെടുത്ത ധോനിയെ ലീയുടെ പന്തില്‍ ഹെയ്ഡന്‍ പിടിക്കുകയായിരുന്നു. പത്താനെ(0) യും ഗാംഗുലി(18)യേയും ജോണ്‍സന്‍ പുറത്താക്കി. തെന്‍ഡുല്‍ക്കര്‍(13)റണ്‍ ഔട്ടായി. ദ്രാവിഡ്(11) പരിക്കേറ്റ് പവനിലയിലേക്ക് മടങ്ങി.

കംഗാരുക്കളുടെ ഒന്നാം ഇന്നിംഗ്സ് 563 ല്‍ അവസാനിച്ചു. 181 ഓവറുകളില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്. പത്താനും ഇഷാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

വെബ്ദുനിയ വായിക്കുക